You are Here : Home / USA News

മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ബാഡ്മിന്‍റ്റണ്‍ കിരീടം അനൂപ് - യുന്ന് സഖ്യത്തിന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, December 15, 2014 12:45 hrs UTC


ഡിട്രോയ്റ്റ്. മിഷിഗണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ബാഡ്മിന്‍റ്റണ്‍ ടൂര്‍ണമെന്റില്‍ അനൂപ് വാസു - യുന്ന് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഷിഗണില്‍ നിന്നും ഇലിനോയിസില്‍ നിന്നുമായി ഏകദേശം 16 റ്റീമുകളോളം പങ്കെടുത്ത പരിപാടി നവംബര്‍ 22 ാം തീയതി ശനിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ചു. തുടക്കത്തിലെ തണുപ്പന്‍ കളികള്‍, ഉച്ച കഴിഞ്ഞപ്പോള്‍ ഷട്ടിലിന്റെയും ബാറ്റിന്റെയും മൂളിച്ചകള്‍ കൊണ്ട് കളിക്കളം മുഖരിതമായി.

കാണികളെ ആവേശഭരിതരാക്കിക്കൊണ്ട് നടന്ന സെമി ഫൈനല്‍- ഫൈനല്‍ മത്സരങ്ങളില്‍, ഓരോ സെര്‍വുകളും ആരവങ്ങളോടുകൂടിയാണ് വരവേറ്റത്. ഡബിള്‍സില്‍ ഒന്നാം സ്ഥാനം അനൂപ് വാസുവും യുന്ന് അനൂപും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബിനു ജെറാള്‍ഡ്, സജീവ് നായര്‍ സഖ്യത്തിനും, മൂന്നാം സ്ഥാനം റോണി-രജീഷ് സഖ്യത്തിനും ലഭിച്ചു.

മിക്സെഡ് ഡബിള്‍സില്‍ ഒന്നാം സ്ഥാനം സജീവ് നായര്‍ , ടിനു എന്നിവര്‍ക്കും, രണ്ടാം സ്ഥാനം ബിജോയ്, അമ്പിളി ടീമിനും, മൂന്നാം സ്ഥാനം ഷാബിന്‍, ക്രിസ്റ്റീന ടീമിനും ലഭിച്ചു.വിജയികള്‍ക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി വികാരി ഫാ: ഫിലിപ്പ് രാമച്ചനാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് ഡോ: സോമന്‍ ചാക്കോ, സാമുവേല്‍ ജോര്‍ജ് തുടങ്ങിയവരാണ്.

ടൂര്‍ണമെന്റിനു നേതൃത്വം നല്‍കിയത് ബിജോയിസ് കാവണന്‍, ജെയിസണ്‍ തുരുത്തേല്‍, ചാള്‍സ് തോമസ്, അനു ജോയ്, തങ്കച്ചന്‍, അഭിലാഷ് പോള്‍ എന്നിവരാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ആലോചിച്ചു കൊണ്ടിരിക്കുവാണു സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് ചാഴികാടാന്‍ 734 516 0641
ബിജോയിസ് കാവണന്‍ 248 761 9979

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.