You are Here : Home / USA News

തിരുപ്പിറവിയുടെ ഗാനങ്ങളുമായി ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജനപ്രസ്ഥാനം കൈരളി ടിവിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 13, 2014 11:30 hrs UTC

ഡാളസ്‌: ലോകം മുഴുവന്‍ ക്രിസ്‌മസ്‌ ആഘോഷങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വേളയില്‍ തിരുജനനത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങളുമായി ഡാളസ്‌ യുവജന പ്രസ്ഥാനം എത്തുന്നു. ക്രിസ്‌മസ്‌ ഗാനങ്ങള്‍ എന്ന പേരില്‍ കൈരളി ടിവിയില്‍ ഡിസംബര്‍ 21-ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ (യു.എസ്‌.എ സെന്‍ട്രല്‍ ടൈം) ഈ പ്രോഗ്രാം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സമയം ഡിസംബര്‍ 22-ന്‌ പുലര്‍ച്ചെ 1.30-നും ഇത്‌ കാണാവുന്നതാണ്‌. ഈ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കിയത്‌ വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, യുവജനപ്രസ്ഥാനം സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോണ്‍, ജോയിന്റ്‌ സെക്രട്ടറി സെറീന ബാബു, സെലിന്‍ മാത്യു, സാബു തോമസ്‌ എന്നിവരാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.