You are Here : Home / USA News

ചാവറ കുടുംബ ദര്‍ശനം അമേരിക്കന്‍ കുടുംബങ്ങള്‍ക്ക്‌ വഴികാട്ടി: ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ കാര്‍ട്ട്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 05, 2014 10:42 hrs UTC

കെന്റക്കി: ഭാരത സഭയ്‌ക്ക്‌ ആത്മീയതയുടെ കരുത്ത്‌ പകര്‍ന്ന ചാവറ പിതാവിന്റെ വിശുദ്ധ പ്രഖ്യാപന ദിനത്തില്‍ കെന്റക്കിയിലെ ഇന്ത്യാ വൈദീകരുടെ നേതൃത്വത്തില്‍ നടത്തിയ കൃതജ്ഞതാ ബലിയര്‍പ്പണത്തില്‍ അമേരിക്കന്‍ ബിഷപ്പ്‌ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും, പൗരസ്‌ത്യ സഭകളുടെ കാര്യാലയ അംഗവുമായ ലൂയിവില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ കാര്‍ട്ട്‌ ദിവ്യബലിയര്‍പ്പിക്കുകയും, ചാവറ പിതാവിന്റെ ഛായാചിത്രത്തില്‍ ധൂപാര്‍ച്ചന നടത്തുകയും ചെയ്‌തു. ലൂയിവില്‍ കത്തീഡ്രല്‍ ബസലിക്കയില്‍ നടത്തിയ വചന സന്ദേശത്തില്‍ ചാവറയച്ചന്റെ കുടുംബദര്‍ശനങ്ങള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്‌ മാത്രമല്ല, അമേരിക്കന്‍ കുടുംബങ്ങള്‍ക്കും മാതൃകയും വഴികാട്ടിയുമാണെന്ന്‌ ആര്‍ച്ച്‌ബിഷപ്പ്‌ പറഞ്ഞു.

പതിനഞ്ചോളം വൈദീകരും ആയിരത്തോളം ദൈവജനങ്ങളും ഈ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷികളായി. ലൂയിവില്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോണ്‍ പോഴത്തുപറമ്പില്‍ സ്വാഗതവും സി.എം.ഐ പ്രൊവിന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ. ജോസ്‌ പെരേപ്പാടന്‍ നന്ദിയും പ്രകാശിപ്പിച്ചു. ഫാ. ഡെല്‍ജോ പുത്തൂര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.