You are Here : Home / USA News

ബിനോയ് തോമസിനെ മെരിലാന്‍ഡ് എന്‍വയണ്‍മെന്റല്‍ കൗണ്‍സില്‍ അംഗമായി ഗവര്‍ണര്‍ നിയമിച്ചു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, December 04, 2014 10:27 hrs UTC

വാഷിംഗ്ടണ്‍, ഡി.സി: ഫോമാ മുന്‍ സെക്രട്ടറി ബിനോയ് തോമസിനെ മെരിലാന്‍ഡ് ചില്‍ഡ്രന്‍സ് എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായി ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഓമാലി നിയമിച്ചു. നാലു വര്‍ഷമാണു കാലാവധി. അടുത്തയാഴ്ച സത്യ പ്രതിഞ്ജ ചെയ്യും കഴിഞ്ഞ വര്‍ഷം കമ്മിഷന്‍ ഓണ്‍ എന്‍വയണ്‍മെന്റല്‍ ജസ്റ്റീസ് ആന്‍ഡ് സസ്റ്റയിനബിള്‍ കമ്യൂണിറ്റീസ് അംഗമായും ബിനൊയ് തോമസിനെ ഗവണര്‍ നിയമിച്ചിരുന്നു. ഒരേ സമയം രണ്ടു കമ്മീഷനുകളില്‍ അംഗത്വം ലഭിക്കുന്നത് അപൂര്‍വമാണു. 2000-ല്‍ സ്ഥാപിച്ച കൗണ്‍സില്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെപറ്റി പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇതിനാവശ്യമായ നിയമ നിര്‍മ്മാണം സംബന്ധിച്ച് ജനറല്‍ അസംബ്ലിക്കും ഉപദേശങ്ങള്‍ സമര്‍പ്പിക്കും.

 

ഈ മാസം സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ നടത്തുന്ന അവസാന ഘട്ട നിയമനങ്ങളിലൊന്നാണിത്. 'മേരിലാന്‍ഡില്‍ ഗുണകരമായ മാറ്റങ്ങള്‍വരുത്തുന്നതിനുള്ള നിങ്ങളുടെ അര്‍പ്പണ ബോധത്തിനു നന്ദി. നിങ്ങളുടെ സഹായവും പിന്തുണയും വഴി ആശാവഹമായ മറ്റങ്ങള്‍ കൈവരിക്കാനാവുമെന്നതില്‍ സംശയമില്ല,' ഗവര്‍ണര്‍ നിയമന ഉത്തരവില്‍ പറഞ്ഞു. ജസ്റ്റീസ് ഡിപ്പറ്റ്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായ ബിനോയിയുടെ പേര്‍ ശുപാര്‍ശ ചെയതത് മെരിലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹൈജീന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ക്ലിഫോര്‍ഡ് മിച്ചലും എന്‍വയണ്‍മെന്റല്‍ ജസ്റ്റീസ് കോര്‍ഡിനേറ്റര്‍ ലിസ നിസ്ലിയുമാണു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു ബിനോയ് ഗവര്‍ണര്‍ക്കു നന്ദി പറഞ്ഞു. മെരിലാന്‍ഡിലെ ജനങ്ങളെ സേവിക്കാന്‍ ഒരവസരം കൂടി ലഭിച്ചതില്‍ സന്തോഷമൂണ്ട്. അമേരിക്കയിലെ ഏറ്റവും പുരോഗമന ചിന്താഗതിയുള്ള സ്റ്റേറ്റുകളിലൊന്നായ മെരിലാന്‍ഡ് ആണു രണ്ടു ദശാബ്ദമായി തന്റെ വീടും.ഡോ. മിച്ചലിനും നിസ്ലിക്കും ബിനോയി പ്രത്യേകം നന്ദി പറയുകയും ചെയ്തു.

 

 

നേരത്തെ ഗവര്‍ണറൂടേ കൗണ്‍സില്‍ ഫോര്‍ ന്യു അമേരിക്കന്‍സ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിനോയ് ഈസ്റ്റ് മോണ്ട്‌ഗോമറി കൗണ്ടി സിറ്റിസന്‍സ് അഡൈ്വസറി ബോര്‍ഡ് അംഗമായും ആറു വര്‍ഷം പ്രവര്‍ത്തിച്ചു. ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരും മുന്‍പ് 20 വര്‍ഷം ഡി.സി. ഗവണ്മെന്റില്‍ പ്രവര്‍ത്തിച്ചു. കിഡ്‌സ് പീസിന്റെ മിഡ് അറ്റ്‌ലാന്റിക് റീജ്യനല്‍ ഡയറക്ടറായിരുന്നു. ബിനോയ് രൂപം കൊടുത്ത ഫാദര്‍ഹുഡ് ഇനിഷിയേറ്റീവ് ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രോജക്ടിന് അംഗീകാരം നല്‍കി ആദരിച്ചു. എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എം.എം.തോമസ് ന്റെ പുത്രനാണ് ബിനോയ്.

പാലാ സെന്റ് തോമസ് കോളേജ് യൂണിയന്‍ സെക്രട്ടറി, കെ.എസ്.യു കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച ബിനോയ്, ഇന്‍ഡോര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി, 1992 ല്‍ അമേരിക്കയിലെത്തി. കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സെക്രട്ടറി, പ്രസിഡന്റ്, ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ബിനോയ് 2006 വാഷിംഗ്ടണില്‍ നടന്ന കേരള മേളയുടെ കണ്‍വീനറായിരുന്നു. 10000 ല്‍ അധികം ആള്‍ക്കാരെ സംഘടിപ്പിച്ച് ലോകശ്രദ്ധ നേടിയ കേരള മേള ഇന്നും ഏറ്റവും വലിയ മലയാളി സംഗമമായി നില കൊള്ളുന്നു. പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മറ്റിയില്‍ 2 പ്രാവശ്യം പ്രസംഗിക്കാന്‍ അവസരം ലഭിച്ച ബിനോയ്, ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്ത് 2 പ്രാവശ്യം വൈറ്റ്ഹൗസിലേക്ക് ക്ഷണം ലഭിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ ബിനോയിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യു യോര്‍ക്കില്‍ നടത്തിയ വിരുന്നിലേക്കും ക്ഷണം ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.