You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 03, 2014 11:24 hrs UTC


                        
ഹൂസ്റ്റണ്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ്് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഡിസംബര്‍ 25 ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ നടത്തപ്പെടുന്നതാണ്.

തദവസരത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന അധ്യക്ഷന്‍ അലക്സിയോസ് മാര്‍ യുസേബിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്.

ഹൂസ്റ്റണിലെ എപ്പിസ്കോപ്പല്‍ സഭകളില്‍പ്പെട്ട 17 ഇടവകകളെ പ്രതിനിധീകരിച്ചുകൊണ്ടുളള വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് ജോണ്‍സ് ക്നാനായ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ചു കൂടിയ ആലോചനായോഗത്തില്‍ ആഘോഷ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഈ ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എക്യുമെനിക്കല്‍ കമ്മ്യുണിറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.