You are Here : Home / USA News

ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം ഭവന നിര്‍മ്മാണ ധനസഹായം കൈമാറി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Saturday, November 22, 2014 11:40 hrs UTC


 
ഷിക്കാഗോ . ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യത്തിന്‍െറ 'ഹോം ഫോര്‍ ഹോംലെസ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നിര്‍ദ്ധനരായ ഭവന രഹിതര്‍ക്കുളള ധനസഹായം കൈമാറി. ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന യുവജന സഖ്യം മീറ്റിങില്‍ വെച്ച് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പധന സഹായത്തിന് അര്‍ഹനായ സഭയുടെ ചെങ്കോട്ട മിഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിക്കുവേണ്ടിയുളള ധനസഹായം ഏറ്റുവാങ്ങി. ഈ വര്‍ഷം നാല് പേര്‍ക്ക് യുവജന സഖ്യം ഇപ്രകാരം ധനസഹായം നല്‍കുകയുണ്ടായി.

യുവജന സഖ്യത്തിന്‍െര നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹോം ഫോര്‍ ഹോംലെസ്  പദ്ധതിക്ക് ആവേശകരമായ സഹകരണമാണ് ഏവരില്‍ നിന്നും ലഭിക്കുന്നത്. എല്ലാവര്‍ഷവും സഖ്യം നടത്തുന്ന ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ നിന്നുമാണ് ഈ പദ്ധതിക്കുവേണ്ടിയുളള ധനം സമാഹരിക്കുന്നത്. സഖ്യം പ്രസിഡന്റ്  ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് മോന്‍സി ചാക്കോ, സെക്രട്ടറി ബെന്നി പരിമണം, ജോ. സെക്രട്ടറി സുനിന ചാക്കോ, ട്രഷറര്‍ ജോജി എബ്രഹാം എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. സഖ്യാംഗങ്ങളും ഇടവക ജനങ്ങളും പങ്കെടുത്ത മീറ്റിംഗില്‍ വെച്ച് ഡോ. യുയാക്കിം മാര്‍ കൂറിലോസ് തിരുമേനിയുടെ ജന്മദിനവും എപ്പിസ്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷവും ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്‍െറ നേതൃത്വത്തില്‍ ആഘോഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.