You are Here : Home / USA News

ഡാലസില്‍ ക്രിസ്തീയ സംഗീത സായാഹ്നം നവംബര്‍ 23 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 19, 2014 10:32 hrs UTC


                        
ഗാര്‍ലന്റ്(ടെക്സാസ്) . താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചു പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം നവംബര്‍ 23 ന് ഡാലസില്‍.

ഗാര്‍ലന്റ് റോബിന്‍ റോഡ് എംടി സിനായ് ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ നവംബര്‍ 23 ഞായര്‍ വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ നൈനാന്‍ കൊടിയട്ട്, എബ്രഹാം ജോണ്‍സന്‍, ഷീജ ഡേവിഡ്, സോമി സാംസണ്‍ തുടങ്ങിയവര്‍ മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൌജന്യമാണ്. സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. മാത്യു തോമസ് ബ്രദര്‍. വിജു തോമസ്, ഡിനെ ജോര്‍ജ്, ജോര്‍ജ് മാത്യു തുടങ്ങിയ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
മാത്യു തോമസ് : 469 360 5735

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.