You are Here : Home / USA News

ഡോക്ടര്‍ റോയി തോമസിനും പ്രിന്‍സ് മാര്‍ക്കോസിനും സ്‌പെഷ്യല്‍ അവാര്‍ഡ്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Sunday, November 16, 2014 09:05 hrs UTC


    

ന്യൂയോര്‍ക്ക്: കൈരളി ടിവിയില്‍ ഡോ. റോയി തോമസിന്റെ (ചിക്കാഗോ) ആരോഗ്യപംക്തി 500 എപ്പിസോഡ് പിന്നിടുന്നതു പ്രമാണിച്ച് ഇന്ത്യാ പ്രസ് ക്ലബ് അദ്ധേഹത്തിനു പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.


ഇന്‍ഡ്യ പ്രസ്സ്‌ക്ലബിന്റെ മാദ്ധ്യമശ്രീ പുരസ്‌കാര ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അവാര്‍ഡ് നല്‍കി.
സാധാരണ ജീവിതത്തില്‍ പൊതുവെ കാണുന്ന രോഗങ്ങളെക്കുറിച്ച് വളരെ വിശദമായും എന്നാല്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങളോടുകൂടിയും കഴിയുന്നത്ര മലയാള പദങ്ങള്‍ ഉപയോഗിച്ച് ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകനിലേക്ക് പകരുന്ന രീതി ഏറ്റവും ജനപ്രീതി ആര്‍ജിച്ച പരിപാടിയായി മാറ്റി-- പ്രസ്സ്‌ക്ലബ് പ്രസിഡന്റ് ടാജ്മാത്യൂ ചൂണ്ടിക്കാട്ടി.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ കാത്തിരുന്നു കാണുന്ന ഈ ആരോഗ്യപംക്തി കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ട പ്രകാരം കൈരളി ടിവി മുന്‍കൈയെടുത്ത് പുസ്തകമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഡോ. റോയി തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 500 എപ്പിസോഡുകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ തന്നെ സഹായിച്ച പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് ശിവന്‍ മുഹമ്മയോടുള്ള കടപ്പാട് അദ്ധേഹം എടുത്തു പറഞ്ഞു.


ആദ്യകാല മാദ്ധ്യമ പ്രവര്‍ത്തകനും, സാഹിത്യകാരനും, ഫൊക്കാന സ്ഥാപക നേതാക്കളിലൊരാളുമായ പ്രിന്‍സ് മാര്‍ക്കോസിനെയും ചടങ്ങില്‍ പ്രേമചന്ദ്രന്‍ എം.പി. പ്രസ്സ്‌ക്ലബിന്റെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്‍ഡ്യ പ്രസ്സ് ക്ലബിന്റെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനും ഭാഷാ പ്രവര്‍ത്തകനുമാണു പ്രിന്‍സ് മാര്‍ക്കോസ്.
മാദ്ധ്യമ പുരസ്‌കാര ജേതാക്കളായ എം.ജി.രാധാകൃഷ്ണനും, ജോണി ലൂക്കോസും പ്രസ്സ ക്ലബ് ഭാരവാഹികളും നിറഞ്ഞ സദസും ഇരുവരെയും കൈയ്യടിയോടെ എതിരേറ്റു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.