You are Here : Home / USA News

മലയാളികളുടെ സ്വന്തം മഴവില്‍ എഫ്‌ എം കേരള പിറവി ആഘോഷിക്കുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, November 09, 2014 06:47 hrs UTC

ന്യൂയോര്‍ക്ക്‌: ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മലയാള നാട്ടില്‍ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിയ ഏതാനും ചെറുപ്പക്കാര്‍, എപ്പോഴും മലയാളം പാട്ടുകളും വാര്‍ത്തകളും സംവാദങ്ങളും കേള്‍ക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞ എഫ്‌ എം റേഡിയോ എന്ന ആശയം ഇന്ന്‌ ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും ഇന്റര്‍നെറ്റ്‌ വഴി സാദ്യമാക്കിയിരിക്കുകയാണു മഴവില്‍ എഫ്‌ എം റേഡിയോയിലൂടെ. സംഗതി ഹിറ്റായതോടെ, അമേരിക്കയില്‍ നിന്ന്‌ മാത്രമല്ല മിഡില്‍ ഈസ്റ്റ്‌, സിംഗപൂര്‍, ഓസ്‌ട്രേലിയ, യു കെ എന്ന്‌ വേണ്ട വിവിധ രാജ്യങ്ങളില്‍ നിന്നായി ഇപ്പൊ മഴവില്‍ എഫ്‌ എമ്മിന്‌ ഏകദേശം അന്‍പതോളം ആര്‍ ജേകളുണ്ട്‌.

 

വളരെ കേള്‍വിക്കാരുള്ള ചില പരിപാടികളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു, സോള്‍ഫുള്‍ മൊമെന്റ്‌സ്‌, മസാല ചായ്‌, കാതോടു കാതോരം, ദിവാനിഷകള്‍, പ്രണയ വര്‍ണ്ണങ്ങള്‍, ഭാവഗാനങ്ങള്‍, സുവര്‍ണ ഗീതം, വാനമ്പാടികള്‍, സാമകാലികം, ഓണ്‍ ഡിമാണ്ട്‌, മേഘദൂത്‌, രംഗോളി, തമിഴ്‌ ബീറ്റ്‌സ്‌, തമിഴ്‌ ധമാക്ക, ഗീത്‌ ഗാത്താ ചല്‍ അതോടൊപ്പം രാവിലെയും വൈകിട്ടും ന്യൂസും ഉണ്ട്‌. ഈ സ്‌നേഹക്കൂട്ടുകെട്ടു ആഘോഷിക്കുവാന്‍ നവംബര്‍ ഒന്‍പതാം തീയതി ശനിയാഴ്‌ച 2 മണിക്കു ന്യൂയോര്‍ക്ക്‌ ടൈസന്‍ സെന്ററില്‍ (26 നോര്‍ത്ത്‌ ടൈസന്‍ അവന്യൂ, ഫ്‌ലോറല്‍ പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌) ഒത്തു കൂടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ അണിയറ പ്രവര്‍ത്തകര്‍. ചെണ്ട മേളം, മോഹിനിയാട്ടം, ഗാനമേള തുടങ്ങി വിവിധ കലാവിരുന്നും ആര്‍ ജെകള്‍ ഒരുക്കിയിട്ടുണ്ട്‌. മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഈ ചെറു പ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറക്കുവാനായി മാന്യ ശ്രോതാക്കളുടെ സഹകരണം തുടര്‍ന്നും നല്‌കണമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജി എഡ്വേര്‍ഡ്‌ 917 439 0563, നിഷാന്ത്‌ നായര്‍ 347 675 8807, ജോജോ കൊട്ടാരക്കര 347 465 0457.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.