You are Here : Home / USA News

പ്രതിഭോത്സവ് 2014 വിജയകരമായി നടത്തി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 04, 2014 11:14 hrs UTC


ഹൂസ്റ്റണ്‍ . ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണാര്‍ത്ഥം ഹൂസ്റ്റണ്‍ പ്രതിഭാ ആര്‍ട്സ് നടത്തിയ സ്റ്റേജ് ഷോ പ്രതിഭോത്സവ് 2014 വിജയമായി. ഒക്ടോബര്‍ 19 ഞായറാഴ്ച വൈകിട്ട് ആറിന് സ്റ്റാഫോര്‍ഡ് ഓള്‍ഡ് സിവിക് സെന്ററില്‍ അരങ്ങേറിയ പ്രതിഭോത്സവില്‍ 2014 ല്‍ ഹൂസ്റ്റണിലെ പ്രതിഭാധനരായ കലാകാരന്മാര്‍ അണിനിരക്കുകയുണ്ടായി. ശ്രുതി മധുരമായ ഗാനങ്ങള്‍ കൊണ്ടും ശാസ്ത്രീയ നൃത്ത ചുവടുകളും കൊണ്ടും ഹാസ്യം നിറഞ്ഞു തുളുമ്പുന്ന രംഗങ്ങളും കൊണ്ട് കാഴ്ചക്കാരെ ആനന്ദത്തിലാറാടിച്ച പ്രതിഭോത്സവ് 2014 മടിപ്പുളവാക്കാത്തതും വ്യത്യസ്തമായ അനുഭൂതിയും വേറിട്ട ശൈലിയും പുലര്‍ത്തുകയുണ്ടായി. കേട്ടു പഴകിയതും കണ്ടു മടുത്തതുമായ പരിപാടികള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയ പ്രതിഭോത്സവ് 2014 ഏറെ പുതുമയുളവാക്കി.

ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് വികാരി. ഫാ. ബിനു ജോസഫിന്‍െറ പ്രാര്‍ഥനയോട് ആരംഭിച്ച പരിപാടിയില്‍ പ്രതിഭാ ആര്‍ട്സ് കോര്‍ഡിനേറ്റര്‍ സുകു കൊടുവേലില്‍ സ്വാഗതം പറയുകയുണ്ടായി. പരിപാടിയില്‍ കൂടി സമാഹരിക്കുന്ന പണം കോട്ടയം സ്വാന്തനം ഓര്‍ഫനേജിന് നല്‍കുന്നതാണെന്ന് സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്ന് സ്റ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ മാന്‍ കെന്‍ മാത്യു പത്രപ്രവര്‍ത്തകനും പ്രവാസി ന്യൂസ് എഡിറ്ററുമായ ബ്ലെസന്‍ ഹൂസ്റ്റണ്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടി
ഉദ്ഘാടനം ചെയ്തു.

നന്മ ചെയ്യുന്നതിനേക്കാള്‍ പ്രശസ്തിയും കൈയ്യടിയും നേടാന്‍ വേണ്ടി ചെറിയ കാര്യങ്ങള്‍ ചെയ്ത് വലിയവരാകാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് സഹജീവികളുടെ കണ്ണീരൊപ്പാനും കൈത്താങ്ങാകാനും ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രതിഭാ ആര്‍ട്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ബ്ലെസന്‍ ഹൂസ്റ്റണ്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. തുടര്‍ന്ന് അരങ്ങേറിയ പ്രതിഭോത്സവത്തില്‍ റോഷി മാലേത്ത്, സുഗു കൊടുവേലില്‍, ആഡ്രു ജേക്കബ്, ആന്റോ അങ്കമാലി, ബിജു കോട്ടയം, ബാബു ചേര്‍ത്തല, ബിജു ജോര്‍ജ്, ഷിനോ എബ്രഹാം, മീരാ സഖറിയ, മെറിന്‍ റോസ് എന്നിവര്‍ ഗാനമേളയും സുശീല്‍ വര്‍ക്കലയും സംഘവും ഹാസ്യ കലാപരിപാടിയും ലക്ഷ്മി പീറ്റര്‍ ശാസ്ത്രീയ നൃത്തവും അവതരിപ്പിച്ചു. ആഡ്രു ജേക്കബ് എംസിയായിരുന്നു. ബാബു ചേര്‍ത്തല എത്തിയ ഏവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.