You are Here : Home / USA News

മാപ്പ്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

Text Size  

Story Dated: Saturday, November 01, 2014 10:01 hrs UTC

    
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) 2014 ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ മെഡിക്കല്‍ ക്യാമ്പ്‌ വിജയകരമായി നടത്തി. രാവിലെ 9 മണി മുതല്‍ 2 വരെ നടത്തിയ ക്യാമ്പില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. മാപ്പ്‌ പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഡോ. ആനന്ദ്‌ ഹരിദാസ്‌ എം.ഡി, എഫ്‌.ആര്‍.സി.സി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. സാബു സ്‌കറിയ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

പെന്‍സില്‍വേനിയയിലെ പ്രശസ്‌ത ഡോക്‌ടര്‍മാരായ ഡോ. രാധിക പതലപതി എം.ഡി, ഡോ. അരവിന്ദ്‌ കവാലേ എം.ഡി, ഡോ. ആനന്ദ്‌ ഹരിദാസ്‌ എം.ഡി, എഫ്‌.ആര്‍.സി.സി എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.

നസ്രേത്ത്‌ ആശുപത്രിയില്‍ നിന്നും എത്തിയ നേഴ്‌സുമാര്‍ ബ്ലഡ്‌ പ്രഷര്‍ സ്‌ക്രീനിംഗ്‌ എന്നിവ അലക്‌സ്‌ ജോണ്‍ (റെസ്‌പിരേറ്ററി തെറാപ്പിസ്റ്റ്‌) നടത്തി. ഡോ. അരവിന്ദ്‌ കവാലേ ഡയബെറ്റിക്‌സിനെ കുറിച്ചും, ഡോ. രാധിക കിഡ്‌നി രോഗങ്ങളെക്കുറിച്ചും, ഡോ. ഹരിദാസ്‌ ഹാര്‍ട്ട്‌ ഡിസീസിനെക്കുറിച്ചും സ്ലീപ്‌ അപീനിയെക്കുറിച്ചും ക്ലാസുകള്‍ നടത്തി. നിരവധി ആളുകള്‍ക്ക്‌ ഡോ. ഹരിദാസ്‌ എക്കോ കാര്‍ഡിയോഗ്രാം ടെസ്റ്റ്‌ ചെയ്‌തു.

ഈ മെഡിക്കല്‍ ക്യാമ്പ്‌ വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളോടും പങ്കെടുത്ത എല്ലാവര്‍ക്കും മാപ്പിന്റെ പേരില്‍ പ്രസിഡന്റ്‌ സാബു സ്‌കറിയ നന്ദി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.