You are Here : Home / USA News

മദ്യനയത്തിന് ലഭിച്ച അംഗീകാരമാണ് ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, October 30, 2014 11:48 hrs UTC

സംസ്ഥാനത്തിന്റെ മദ്യനയത്തിന് ലഭിച്ച അംഗീകാരമാണ് ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം അനുമതി നല്‍കിയ വിധി മദ്യനയത്തെ ഭാഗികമായിമാത്രം അംഗീകരിക്കുന്നതാണെന്ന് കരുതുന്നില്ല. മദ്യനയത്തിന് ഭാഗിക അംഗീകാരമെന്ന നിരീക്ഷണം ശരിയല്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ താത്പര്യം ഉള്‍ക്കൊള്ളുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു. ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.