You are Here : Home / USA News

സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 25, 2014 03:33 hrs UTC

ഷിക്കാഗോ: ചികിത്സാര്‍ത്ഥം അമേരിക്കയിലെ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‌ സ്വീകരണം നല്‍കി. ഭാര്യ സുലേഖയും, മകന്‍ ആനന്ദും, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്‌. അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനാര്‍ത്ഥം എത്തിയ മുന്‍ മന്ത്രി മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും, ഷിക്കാഗോയിലെ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കളും മറ്റ്‌ നിരവധി സംഘടനാ ഭാരവാഹികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു. പോള്‍ പറമ്പി, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, സണ്ണി കുളത്താക്കല്‍, തോമസ്‌ മാത്യു, മറിയാമ്മ പിള്ള, സണ്ണി വള്ളിക്കളം, ജോയി ചെമ്മാച്ചേല്‍, വര്‍ഗീസ്‌ പാലമലയില്‍, ഡൊമിനിക്‌ തെക്കേത്തല, ചന്ദ്രന്‍ പിള്ള, റിന്‍സി കുര്യന്‍, സജി കുര്യന്‍, അനിയന്‍ കോന്നാട്ട്‌ എന്നിവരായിരുന്നു സന്നിഹിതരായിരുന്നവരില്‍ പ്രമുഖര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.