You are Here : Home / USA News

ഡൊമിനിക് അച്ചന് സ്നേഹ നിര്‍ഭരമായ യാത്ര അയപ്പ് നല്‍കി

Text Size  

Story Dated: Wednesday, October 22, 2014 11:53 hrs UTC


 
അറ്റ്ലാന്റാ . മൂന്നു വര്‍ഷമായി ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ഫാ.  ഡൊമിനിക് മഠത്തില്‍ കളത്തിലിന് അറ്റ്ലാന്റാ ക്നാനായ മക്കള്‍ സ്നേഹോഷ്മളമായ യാത്ര അയപ്പ് നല്‍കി. ഒക്ടോബര്‍ 11 നു വൈകിട്ട് ക്നാനായ കാത്തലിക് അസോസിയേഷന്‍െറ നേതൃത്വത്തിലും 12 ഞായറാഴ്ച ദിവ്യബലിക്കു ശേഷം ഇടവക ഒന്നടങ്കം അച്ചന്‍െറ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും കൈക്കാരന്മാരായ തോമസ് കല്ലിടാന്നിയില്‍, ബേബി ഇല്ലിക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അച്ചന്‍െറ മുന്‍പോട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും സമൂഹത്തിന്‍െറ പ്രാര്‍ഥനയും ഉണ്ടായിരിക്കുമെന്ന് അറ്റ്ലാന്റാ ക്നാനായ സമൂഹം പറഞ്ഞു.

വാര്‍ത്ത.സാജു വട്ടക്കുന്നത്ത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.