You are Here : Home / USA News

കലാവേദി സിമ്പോസിയം ഒക്ടോബര്‍ 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 22, 2014 01:09 hrs UTC

ന്യൂയോര്‍ക്ക്‌: കല എന്നും മതത്തിനും ,വിഭഗീയത്‌ക്കും,അതീതമാണ്‌.. ആ സംഹിത ഉള്‍കൊണ്ടുകൊണ്ടാണ്‌ അല്ലെങ്കില്‍ ആ തത്വശാസ്‌ത്രത്തില്‍ അധിഷ്ടിതമായാണ്‌ കലാവേദി ഉടലെടുത്തിരിക്കുന്നത്‌ .കലാപരമായി കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനും ,അവര്‌ക്ക്‌ കാലോചിതമായ പ്രോത്സാഹനം നല്‍കുന്ന കാര്യത്തിലും കലാവേദി ബദ്ധശ്രദ്ധരാണ്‌. ഒക്ടോബര്‍ 25തിയതി നടക്കുന്ന കലോത്സവത്തില്‍ നിങ്ങള്‍ക്ക്‌ അതിന്റെ പ്രതിഭലനങ്ങല്‍ കാണാവുന്നതാണ്‌ .കാലം ഒരു കലാകാരനെ എവിടം വരെ എത്തിക്കും എന്ന്‌ മുന്‍കൂട്ടി പ്രവചിക്കാനാവില്ല .പക്ഷെ അതിന്റെ പാതയില്‍ കുടിയേറ്റ മലയാളി കലാകാരന്മാര്‌ക്ക്‌ ഒരു ക്യ്‌താങ്ങാകാന്‍ കഴിഞ്ഞാല്‍ വേദിയുടെ പ്രവര്‍ത്തകര്‍ സായുജ്യരായി. ഒക്ടോബര്‍ 26 തിയതി ഞായറാഴ്‌ച 3 മണിക്ക്‌ 26 നോര്‍ത്ത്‌ ടൈസണ്‍ ലെയിനില്‍ വച്ച്‌ കലാവേദിയുടെ ആഭിമുഖ്യത്തില്‍ സിമ്പോസിയം നടത്തുന്നതാണ്‌ .

 

ഈ സിമ്പോസിയം നയിക്കുന്നത്‌ പ്രശസ്‌ത സാഹിത്യകാരനും , മലയാളംസര്‍വ്വകലാശാല യുടെ വൈസ്‌ ചാന്‍സലര്‍, കേരളത്തിന്റെ ചിഫ്‌ സെക്രട്ടറിയും ആയിരുന്ന കെ . ജയകുമാര്‍ ഐഎഎസ്‌ ആണ്‌ . `മാറുന്ന സാംസ്‌കാരിക പുരാവൃത്തങ്ങള്‍' എന്നതാണ്‌ വിഷയം . കേരളത്തിന്റെ ഭുമികയിലും ,കുടിയേറ്റ മണ്ണിലും സാംസ്‌കാരിക വ്യതിയാനത്തിന്റെ ചടുല പ്രതിഭാസങ്ങള്‍ പ്രസക്തമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ,അതിനെ വിലയിരുത്തേണ്ടത്‌ ഓരോ മലയാളിയുടെയും ധാര്‍മികമായ ചുമതലയാണ്‌ . കാലം വളരെ വേഗം മുന്നോട്ടു പോവുകയും ,ലോകം വളരെ ചെറുതാകുകയും ചെയ്‌ത ഈ കാലയളവില്‍ എങ്ങിനെ ജിവിക്കണം എങ്ങിനെ ജീവിതത്തിന്‌ ഒരു നിര്‍വചനം കൊടുക്കണം എന്ന കാര്യത്തില്‍ ശരാശരി മലയാളി ആകുലനാണ്‌. അവിടെയാണ്‌ ഇങ്ങനെയുള്ള സിമ്പോസിയങ്ങള്‍ പ്രസക്തമാകുന്നത്‌ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.