You are Here : Home / USA News

ഡാളസ്‌ സൗഹൃദ വേദി ഓണാഘോഷത്തില്‍ താരാ തിരുവാതിര ടീം മികവു കാട്ടി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, October 20, 2014 09:06 hrs UTC



ഡാളസ്‌: നൂറു കണക്കിന്‌ മലയാളികള്‍ തടിച്ചു കൂടിയ ഡാളസ്‌ സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിയില്‍ ആറു യുവ സുന്ദരികള്‍ അവതരിപ്പിച്ച തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റിയതായി ഡാളസിലെ എല്ലാ ഓണാഘോഷ പരിപാടികളിലും സംബന്ധിച്ചവരില്‍ നിന്നും നടത്തിയ അഭിപ്രായ സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

എണ്ണത്തില്‍ കുറവായിരുന്നിട്ടും പാട്ടിന്റെ താളത്തിനോത്ത ചലനങ്ങളും, പാട്ടിന്റെ ഈണത്തിനു അനുസൃതമായ ചുണ്ടുകളുടെയും, ഭാവങ്ങള്‍ ഉള്‍ക്കൊണ്ട മിഴികളുടെയും പ്രകടനാത്മകമായ ആവിഷ്‌കരണമായിരുന്നു തിരുവാതിര ടീമിലെ ഓരോരോ അംഗങ്ങളും അവതരിപ്പിച്ചത്‌. വളരെ കുറച്ചു കാലം കൊണ്ട്‌ താരാ സിബുവിന്റെ ശിക്ഷണത്തില്‍ പരിശീലിച്ച ഈ തിരുവാതിര ടീമിലെ അംഗങ്ങളായ പ്രസിദ്ധ എഴുത്തുകാരി മീനു എലിസബെത്ത്‌, അനുപ സാം, ജെനസി ടോം, ഷീനാ അലക്‌സ്‌, രേഖ കുര്യന്‍, റീമാ തോമസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്‌റ്റേജില്‍ തിരുവാതിര അരങ്ങേറിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.