കേരള പിറിവി ആഘോഷം പ്രവേശന പാസ്സ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, October 18, 2014 11:41 hrs UTC
ഗാര്‍ലന്റ് : കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് 22-മത് വാര്‍ഷീക സമ്മേളനവും, കേരള പിറവി ആഘോഷങ്ങളും നവംബര്‍ 1ന് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
കേരളപിറവി ആഘോഷങ്ങളിലേക്കുള്ള പ്രവേശന പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ആയതിന്റെ വിതരണോല്‍ഘാടനം ഗാര്‍ലന്റ് ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ചു നിര്‍വ്വഹിക്കപ്പെട്ടു. കെ.എല്‍.എസ്. പ്രസിഡന്റ് ശ്രീ.എബ്രഹാം തെക്കേമുറി മലയാളം പത്രം മുന്‍ ചീഫ് എഡിറ്റര്‍ ലൂക്കോസ് പി.ചാക്കോക്ക് ആദ്യ പ്രവേശന പാസ് നല്കി. ചടങ്ങില്‍ ഡോ.എം.വി.പിള്ള, ഡോ.എം.എസ്.ടി.നമ്പൂതിരി, ലാന ജനറല്‍ സെക്രട്ടറി ജോസ് ഓച്ചാലില്‍ തുടങ്ങിയവരും കെ.എല്‍.എസ്. പ്രവര്‍ത്തകരും പങ്കെടുത്തു. ട്രഷറര്‍ പി.പി.ചെറിയാന് സ്വാഗതവും, വൈസ് പ്രസിഡന്റ് സിജു വി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
Comments