You are Here : Home / USA News

ഫിലഡല്‍ഫിയയില്‍ ഏകദിന വനിത സെമിനാര്‍

Text Size  

Story Dated: Friday, October 17, 2014 09:34 hrs UTC


ഫിലഡല്‍ഫിയ . എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്താറുളള ഏകദിന വനിത സെമിനാര്‍ ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ 9 മുതല്‍ 1 വരെ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ചില്‍  നടത്തുന്നതാണ്.

പ്രവാസികളുടെ ഇടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നൂതന ജീവിത സാഹചര്യങ്ങളിലെ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാനും അതിലുപരി ജോലി സ്ഥലങ്ങളിലും കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന സമ്മര്‍ങ്ങള്‍ മുഖാന്തിരമനുഭവിക്കേണ്ടി വരുന്ന മനക്ലേശങ്ങളുടെ പരിണിതഫലമായിട്ടുളള മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ആധുനിക ലോകത്തില്‍ വളരെയധികം ക്രിയാത്മാകമായ രചനകള്‍ രചിച്ചിട്ടുളള ഡോ. സ്പെന്‍സര്‍ ജോണിന്‍െറ  ''ല്‍ണ്ണമ്പ പ്പമ്പര്‍ഞ്ഞ. പ്പണ്‍ ങ്കണ്ണഞ്ഞഞ്ഞS  എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരുന്ന ഫിസിയോളജി ആന്‍ഡ് ബിബ്ലിക്കല്‍ സ്പിരിച്ചാലിറ്റി ഓഫ് ചേഞ്ച് എന്നതാണ്  ഈ വര്‍ഷത്തെ ഏകദിന സെമിനാറിന്‍െറ മുഖ്യവിഷയം.

ലൂതറിന്‍ സഭയിലെ പാസ്റ്ററും മുപ്പതിലധികം വര്‍ഷങ്ങളായി കുടുംബങ്ങള്‍ക്കും, വ്യക്തികള്‍ക്കും കൌണ്‍സിലിങ് തെറാപ്പിയിലൂടെ നിസ്വ്ാഥാര്‍ത്ഥ സേവനം നല്‍കുക.  ക്രിസ്തീയ ജീവിതത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് വളരെയധികം അവഗാഹമുളള ഫാ. ഡോ. ആഷാ ജോര്‍ജും കൂടാതെ ഇവാഞ്ചലിക്കല്‍ ലൂതറിന്‍ ചര്‍ച്ചിലെ പാസ്റ്ററും വേദശാസ്ത്ര പണ്ഡിതയും പ്രമുഖ വാഗ്മിയുമായ ഫാ. ഡോ. സാറാ ആന്‍ഡ്രൂസും ചേര്‍ന്നാണ്  വ്യക്തി ജീവിത്തിലുണ്ടാകുന്ന മനോവിഷയങ്ങളെ ക്രിസ്തീയ മാര്‍ഗത്തിലും എങ്ങനെ തരണം ചെയ്യുവാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വളരെ ലളിതമായ ഭാഷയിലും വിശദമായി പറയുവാനായി സെമിനാറിലെ മുഖ്യപ്രഭാഷകരായി എത്തുന്നത്.

സെമിനാറിലുട നീളം ബിജു എബ്രഹാമിന്‍െറ നേതൃത്വത്തിലുളള എക്യുമെനിക്കല്‍ ക്വയര്‍ ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങളാലപിക്കുന്നതായും എല്ലാവരെയും ഈ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുളളതായും സെമിനാറിന്‍െറ വന്‍ വിജയത്തിനായിട്ടുളള എല്ലാ ഒരുക്കങ്ങളും ധൃതഗതിയില്‍ പൂര്‍ത്തിയായി വരുന്നതായും എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ പത്രക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്ത : ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.