You are Here : Home / USA News

നൃത്ത വിസ്മയങ്ങളുമായി ഡിഡി ഡാന്‍സ് ഫെസ്റ്റ് ശനിയാഴ്ച

Text Size  

Story Dated: Tuesday, October 14, 2014 12:02 hrs UTC


 സ്വന്തം ലേഖകന്‍
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, മ്പ്യന്ധഗ്ന്വനPadma_chandrakkalaത്സ 14, 2014 17:28 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3590653468-...ണ്ട"ഞ്ഞങ്കസ്സമ്പ"S480ന്‍250
       2 ഗ്നക്ഷ 2      
ഗ്ഗത്സനPadma_chandrakkalaത്മദ്ധഗ്നഗ്മന്ഥ     
 
ടൊറന്റോ . ഡാന്‍സിങ് ഡാംസല്‍സ് സംഘടിപ്പിക്കുന്ന ഡിഡി ഡാന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 18 ശനിയാഴ്ച വൈകിട്ട് ആറിന് ഓക്ക് വില്ലിലുളള  ദി മീറ്റിങ് ഹൌസില്‍ നടക്കും.

ഭരതനാട്യം, കഥക്, കുച്ചിപ്പുടി, കേരള നടനം, മണിപ്പൂരി, മോഹിനിയാട്ടം, ഒഡിസി, സാത്രിയ, ബംഗാര, ലാവണി, ബോളിവുഡ്, മെക്സിക്കന്‍, ഹവായ്, അര്‍ജന്‍ടീന ടാന്‍ഗോ, ബാലറ്റ്, ടാപ്പ്, വാക്കിംഗ്, സാല്‍സ, ജാസ്, ഹിപ് ഹോപ്പ്, ബെല്ലി, ഫ്ലെമെന്‍ഗോ, ചൈനീസ്, കൊറിയന്‍, ലാറ്റിന്‍, ആഫ്രിക്കന്‍,  ഡാന്‍സുകള്‍ തുടങ്ങിയ 35 തരത്തിലുളള നൃത്ത രൂപങ്ങള്‍ ഒരു വേദിയില്‍ അവതരിപ്പിച്ചുകൊണ്ടുളള ഒരു ലോകത്തര നിലവാരത്തിലുളള ഒരു നൃത്ത ദൃശ്യവിരുന്നായിരിക്കും ഇത്.

32 ഡാന്‍സ് കമ്പനികളില്‍ നിന്നായി 300 ഓളം പ്രൊഫഷണല്‍ കലാകാരാണ് ഈ നൃത്ത മാമാങ്കത്തിന് അണിഞ്ഞൊരുങ്ങുന്നത്. സാംസ്കാരിക വിനിമയം ലക്ഷ്യമാക്കി ഇത്ര വിപുലവും വൈവിധ്യവുമാര്‍ന്ന ഒരു നൃത്തസന്ധ്യ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

ഫെഡറല്‍ പ്രവിന്‍ഷ്യല്‍ മന്ത്രിമാരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. പ്രധാനമന്ത്രിയും പ്രീമിയറും ഉള്‍പ്പെടെ വിവിധ നേതാക്കള്‍ ആശംസാ സന്ദേശങ്ങള്‍ അയച്ചു കഴിഞ്ഞു.

വിവിധ വിഭാഗങ്ങളിലായി 12 പേര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന ഡിഡി വിമന്‍ അച്ചീവേഴ്സ് 2015  അവാര്‍ഡുകള്‍ അന്നേ ദിവസം പ്രഖ്യാപിക്കും. അവാര്‍ഡിനുളള നോമിനേഷനുകള്‍ 17 വരെ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.

റീമാക്സ് റിയാലിറ്റിയിലെ മനോജ് കാരത്തയാണ് പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്‍സര്‍. ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡാന്‍സിംഗ് ഡാംസല്‍സ് ഡയറക്ടര്‍മാരായ
മേരി അശോക് : 416 788 6412
സ്വപ്നാ നായര്‍ : 416 627 4975
ലേഖ രാജീവ് : 647 863 1386
ജോമോള്‍ ജോണ്‍ : 416 668 0653

website:  www.ddshows.com 

വാര്‍ത്ത : ജൈസണ്‍ മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.