You are Here : Home / USA News

നോര്‍ത്ത് അമേരിക്ക ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ 24ാം വാര്‍ഷിക കണ്‍വന്‍ഷന്‍

Text Size  

Story Dated: Wednesday, October 08, 2014 11:50 hrs UTC


ന്യൂയോര്‍ക്ക്. ഇന്ത്യാപെന്തക്കോസ്തു ദൈവ സഭ ഈസ്റ്റേണ്‍ റീജിയന്‍െറ 24-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ വളരെ വിപുലമായ പരിപാടികളോടെ ന്യൂയോര്‍ക്കില്‍ വച്ച് നടത്തുവാന്‍ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി റീജിയന്‍ സെക്രട്ടറി ഫാ. ജോസഫ് വില്യം അറിയ്ക്കുന്നു. ഒക്ടോബര്‍ 10 ന് വെളളിയാഴ്ച രാത്രിയില്‍ ആരംഭിക്കുന്ന വാര്‍ഷിക സമ്മേളനം 12 ന് ഞായറാഴ്ച പകല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടുകൂടി സമാപിക്കുന്നതാണ്. ന്യുയോര്‍ക്കിലുളള ഷാമിനേഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ്.  ഈ വര്‍ഷത്തെ മീറ്റിങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10 ന് വെളളിയാഴ്ച നടക്കുന്ന പ്രഥമ സമ്മേളനം വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6.30 നും ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധന രാവിലെ 9 മണിക്കുമാണ് ആരംഭിക്കുക.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായ മീറ്റിങുകളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. മലയാളം മീറ്റിങുകളില്‍ ഇന്ത്യയില്‍ നിന്ന്  വന്നിരിക്കുന്ന പാസ്റ്റര്‍ ടി. ഡി. ബാബു വചനശ്രുശ്രൂഷ നിര്‍വ്വഹിക്കും.

നിരവധി മെഗാ സമ്മേളനങ്ങളില്‍ വചന ശുശ്രൂഷ ചെയ്തിട്ടുളള ഇദ്ദേഹം ഇക്കാലങ്ങളില്‍ ദൈവം തന്‍െറ കരങ്ങളില്‍ ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു അനുഗൃഹീതമായ പ്രസംഗകനാണ്.

ഒക്ടോബര്‍ 10 ന് വെളളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രഥമ സമ്മേളനം റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ വി. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നതാണ്. ഒക്ടോബര്‍ 11 ന് ശനിയാഴ്ച പകല്‍ 2 മണിക്ക് റീജിയനിലുളള സഹോദരിമാരുടെ സമ്മേളനം സിസ്റ്റര്‍ വത്സാ ജോണ്‍സന്‍െറ അധ്യക്ഷതയില്‍ നടക്കുന്നതാണ്. ഈ സമ്മേളനത്തില്‍ സിസ്റ്റര്‍ ഗ്രേസ് ജോണ്‍സന്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. റീജിയന്‍ സണ്‍ഡേ സ്കൂള്‍ സമ്മേളനം പാസ്റ്റര്‍ ആല്‍വിന്‍ ഡേവിഡിന്‍െറ അധ്യക്ഷതയില്‍ 4.30 ന് ആരംഭിക്കുന്നതാണ്. സണ്‍ഡേ സ്കൂള്‍ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഈ മീറ്റിങില്‍ സംബന്ധിക്കുവാന്‍ താല്‍പര്യപ്പെടുന്നു. ഞായറാഴ്ച പകല്‍ നടക്കുന്ന സംയുക്ത ആരാധനയിലെ  തിരുവത്താഴ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ റീജിയനിലുളള വിവിധ സംസ്ഥാനങളില്‍ നിന്ന് വിശ്വാസികളും ശുശ്രൂഷകരും എത്തിച്ചേരുന്നതാണ്. മാസച്ചൂസറ്റ്സ്, കണക്റ്റിക്കട്ട്, ന്യൂയോര്‍ക്ക്, ന്യൂജഴ്സി, പെന്‍സില്‍വേനിയ, മെറിലാന്റ് എന്നീ സംസ്ഥാനങ്ങളില്‍  വാഷിങ്ടണ്‍ ഡിസിയും ഉള്‍പ്പെട്ടതാണ് ഈ റീജിയന്‍. ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ വിദേശത്തുളള ഏറ്റവും വലിയ റീജിയനാണ് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍.

കണ്‍വന്‍ഷന്‍െറ വിവിധ മീറ്റിങുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. കണ്‍വന്‍ഷന്‍െറ അനുഗ്രഹകരമായ നടത്തിപ്പിനുവേണ്ടി കണ്‍വന്‍ഷന്‍ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. യുവജന സംഘടനയായ പിവൈപിഎയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രദര്‍ പ്രിന്‍സണ്‍ എബ്രഹാമിന്‍െറ നേതൃത്വത്തില്‍ നടന്നു വരുന്നു. ഇന്ത്യാപെന്തക്കോസ്തു ദൈവസഭയുടെ വിവിധ ആത്മീക പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഈ റീജിയന്‍ ഔദാര്യമായ സഹായങ്ങള്‍ ചെയ്തു വരുന്നു. ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍-വന്‍ഷന്‍ നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സുപ്രധാനമായ ഒരു ആത്മീയ സമ്മേളനമാണ്.

കണ്‍വന്‍ഷനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍ പി. ഫിലിപ്പ് (പ്രസിഡന്റ് : 201 845 4213),
പാസ്റ്റര്‍ ഇട്ടി എബ്രഹാം (വൈസ് പ്രസിഡന്റ് : 718 762 3064),
പാസ്റ്റര്‍ ജോസഫ് വില്യംസ് (സെക്രട്ടറി : 845 893 5433),
ബ്രദര്‍ തോമസ് വര്‍ഗീസ്(ജോയിന്റ് സെക്രട്ടറി: 516 728 1407)
ബ്ര. സാം തോമസ് (ട്രഷറര്‍: 516 967 2307) എന്നിവരുമായി ബന്ധപ്പെടുക.

യുവനങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായ മീറ്റിങുകള്‍
ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷനില്‍ യുവജനങ്ങളേയും കുട്ടികളേയും ഉദ്ദേശിച്ച് പ്രത്യേക മീറ്റിങുകളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റര്‍ ഫിനു ഐപ്പി(കാനഡ) ഈ വര്‍ഷത്തെ യുവജന മീറ്റിങില്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. ലോകത്തിന്‍െറ മിക്ക രാജ്യങ്ങളിലും ഇതിനോടകം  സഞ്ചരിച്ച് ക്രൂസേഡുകളിലും കണ്‍വന്‍ഷനുകളിലും ദൈവ വചനം, ശുശ്രൂഷിക്കുന്ന അനുഗൃഹിക്കപ്പെട്ട ഒരു യൌവ്വനക്കാരനാണ് പാസ്റ്റര്‍ ഫിനു ഐപ്പ്. ഇദ്ദേഹത്തിന്‍െറ ആത്മീക ശുശ്രൂഷ യൌവനക്കാര്‍ക്ക് ഒരു വെല്ലുവിളിയായിരിക്കും. ഇദ്ദേഹത്തെ കൂടാതെ റീജിയനില്‍പ്പെട്ട വിവിധ ശുശ്രൂഷകരും യുവജന പ്രതിനിധികളും വിവിധ മീറ്റിങുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ഈ മീറ്റിങുകളില്‍ റീജിയന്‍ ഇംഗ്ലീഷ് ക്വയര്‍ ഗാനശുശ്രൂഷ  നിര്‍വ്വഹിക്കും. ഇംഗ്ലീഷില്‍ നടക്കുന്ന മീറ്റിങുകളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പിവൈപിഎ ഭാരവാഹികളുമായി ബന്ധപ്പെടുക.

പിവൈപിഎ പ്രസിഡന്റ് ബ്രദര്‍ പ്രിന്‍സണ്‍ എബ്രഹാം : 914 439 4815
കൂടാതെ പിവൈപിഎയുടെ ഔദ്യോഗിക വെബ് സൈറ്റായ
www.pypa.org

വാര്‍ത്ത. ഉമ്മന്‍ എബനേസര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.