You are Here : Home / USA News

സി.എസ്‌.ഐ. സംഗമം - 2015 ബഫല്ലോയില്‍

Text Size  

Story Dated: Saturday, October 04, 2014 08:02 hrs UTC

  - തോമസ്‌ ടി. ഉമ്മന്‍ (പബ്ലിക്‌ റിലേഷന്‍സ്‌)        

    

 


ന്യൂയോര്‍ക്ക്‌: ദക്ഷിണേന്ത്യാ സഭയുടെ 29-ാം ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ ലോകപ്രശസ്‌തമായ നയാഗ്രാ വെള്ളച്ചാട്ടത്തിന്‌ സമീപെയുള്ള ബഫല്ലോ നയാഗ്രാ കണ്‍വെന്‍ഷന്‍ സെന്റര്‍/ഹയറ്റ്‌ റീജന്‍സി വേദിയാകുന്നു. നോര്‍ത്തമേരിക്കയിലെ ഏറ്റവും വലിയ സി.എസ്‌.ഐ. ഇടവകയായ ന്യൂയോര്‍ക്ക്‌ സി.എസ്‌.ഐ. മലയാളം കോണ്‍ഗ്രിഗേഷന്‍, സീഫോര്‍ഡ്‌ ആണ്‌ ഇതിന്‌ ആതിഥ്യമരുളുന്നത്‌. 2015 ജൂലൈ മാസം രണ്ടു മുതല്‍ അഞ്ചു വരെയുള്ള ദിനങ്ങളില്‍ നടത്തപ്പെടുന്ന പ്രസ്‌തുത സമ്മേളനത്തിന്‌ സി.എസ്‌.ഐ. മോഡറേറ്റര്‍ മോസ്‌റ്റ്‌ ഡോ. ജി. ദൈവാശീര്‍വാദം, ഡെപ്യൂട്ടി മോഡറേറ്ററും, സി.എസ്‌.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പുമായ തോമസ്‌ കെ. ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കും. കാല്‍വറിക്രൂശില്‍ മാനവജാതിയുടെ പാപങ്ങള്‍ക്കായി നുറുക്കപ്പെട്ട ക്രിസ്‌തുയേശുവിനു വേണ്ടി, ഇന്ന്‌ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബജീവിതങ്ങളും, വ്യക്‌തിജീവിതങ്ങളും സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച്‌ സുപ്രസിദ്ധ വാഗ്മി ഫാ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്‌, ഫാ. ഡ്വെയിറ്റ്‌ യൂ എന്നിവര്‍ പ്രത്യേക പ്രഭാഷണങ്ങള്‍ നല്‍കുന്നതാണ്‌. പുതുമ നിറഞ്ഞതും, വൈവിദ്ധ്യമാര്‍ന്നതുമായ ഒട്ടനവധി പരിപാടികള്‍ വരുന്ന വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ഒരു പ്രത്യേകത ആയിരിക്കുമെന്ന്‌ ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച്‌ വ്യത്യസ്‌തവും മനോഹരവുമായ ഒരു സ്‌മരണിക പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായി സുവനീര്‍ കണ്‍വീനര്‍ തോമസ്‌ ജെ. പായിക്കാട്ട്‌ അറിയിച്ചു.

സെപ്‌റ്റംബര്‍ 7-ാം തീയതി ഞായറാഴ്‌ച സീഫോര്‍ഡ്‌ ദേവാലയത്തില്‍ വെച്ച്‌ കോണ്‍ഫറന്‍സിന്റെ റജിസ്‌ട്രേഷന്‍ കിക്കോഫ്‌ കര്‍മ്മം ഫാ. സാമുവേല്‍ ഉമ്മന്‍, ഫാ. ഡോ. ജോര്‍ജ്‌ ഉമ്മന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. ആദ്യദിനത്തില്‍ തന്നെ 150-ഓളം റജിസ്‌ട്രേഷന്‍ ലഭിച്ചത്‌ തികച്ചും ഉല്‍സാഹജനകമാണെന്ന്‌ റജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന അലക്‌സാണ്ടര്‍ ചാണ്ടി, ജോഫ്രി ഫിലിപ്പ്‌ എന്നിവര്‍ അറിയിച്ചു. സീഫോര്‍ഡ്‌ ഇടവക വികാരി ഫാ. സാമുവേല്‍ ഉമ്മന്‍ (പ്രസിഡന്റ്‌), മാത്യു ജോഷ്വ (ജനറല്‍ കണ്‍വീനര്‍), ജോര്‍ജ്‌ ടി. മാത്യു, തോമസ്‌ ടി. ഉമ്മന്‍ (ജോയിന്റ്‌ കണ്‍വീനര്‍മാര്‍), ജോര്‍ജ്‌ ഡേവിഡ്‌ (കോണ്‍ഫറന്‍സ്‌ ട്രഷറര്‍), റ്റിം കിണറ്റുകര (യൂത്ത്‌ കോര്‍ഡിനേറ്റര്‍), പി.സി. ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌), . തോമസ്‌ ഡിനിയേല്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒരു 55 അംഗ കമ്മറ്റിയാണ്‌ ഈ ചരിത്ര സംഗമത്തിന്റെ വിജയത്തിനായി പ്രയത്‌നിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫാ. സാമുവേല്‍ഉമ്മന്‍ (516) 342-9879; csiconference2015.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.