You are Here : Home / USA News

ഗ്രീന പള്ളിത്താഴത്തിന്‌ കൊളമ്പസ്‌ നസ്രാണി അവാര്‍ഡ്‌

Text Size  

Story Dated: Friday, October 03, 2014 09:46 hrs UTC


ഒഹായോ: അദ്ധ്യാത്മിക രംഗത്തും, സീറോ മലബാര്‍ മിഷന്റെ വളര്‍ച്ചയിലും നിസ്‌തുല സേവനങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നവരെ ആദരിക്കുന്നതിനുവേണ്ടി സീറോ മലബാര്‍ കൊളമ്പസ്‌ മിഷന്‍ ഏര്‍പ്പെടുത്തിയ കൊളമ്പസ്‌ നസ്രാണി അവാര്‍ഡിന്‌ ഗ്രീന പള്ളിത്താഴം അര്‍ഹയായി. കൊളമ്പസ്‌ മിഷന്റെ വളര്‍ച്ചയില്‍ സമയവും, താലന്തും പങ്കുവെച്ച്‌ ഇപ്പോള്‍ റിലീജിയസ്‌ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്നു.

കൊളമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഫാ. ഡേവി കാവുങ്കല്‍, ഫാ. ബേബി ഷെപ്പേര്‍ഡ്‌, ഫാ. ജോസ്‌ ഉപ്പാണി, ഫാ. ജോസ്‌ പെരേപ്പാടന്‍ എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോ പാച്ചേരിയില്‍ കൊളമ്പസ്‌ നസ്രാണി അവാര്‍ഡ്‌ ഗ്രീനയ്‌ക്ക്‌ കൈമാറി. സ്‌കറിയ പള്ളിത്താനത്ത്‌ ഭര്‍ത്താവ്‌. മക്കള്‍: എഡ്‌വിന്‍, ആല്‍വിന്‍.

ജില്‍സണ്‍ ജോസ്‌ (ട്രസ്റ്റി, കൊളമ്പസ്‌) അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.