You are Here : Home / USA News

പ്രധാനമന്ത്രിക്ക് സ്വീകരണം ,നമോ ബി ജെ പി യുടെ ടിക്കറ്റ്‌ വിതരണം പൂർത്തിയായി.

Text Size  

Story Dated: Saturday, September 27, 2014 12:42 hrs UTC

...
 
 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിക്ക് സ്വീകരണം ഒരുക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിഫൗണ്ടേഷന്‍ ന്യൂ യോര്‍കിലെ മാഡിസണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ടിക്കറ്റ്‌ വിതരണം അമേരിക്കയിലെ മലയാളികളായ ഭാരതീയ ജനതാ പാര്‍ട്ടി അനുഭാവികളുടെ ദേശിയ സംഘടനയായ നമോ ബി ജെ പി പൂര്‍ത്തിയാക്കി. ന്യൂ യോർക്ക്‌ ,ന്യൂ ജേർസി ,ടെക്സാസ് ,വാഷിംഗ്ടണ്‍ ഡി സി, കാലിഫോർണിയ ,ഒഹായോ തുടങ്ങിയ സ്റ്റേറ്റുകളിൽ ആണ് ടിക്കറ്റ്‌ വിതരണം സംഘടിപ്പിക്കപ്പെട്ടത്‌ .ന്യൂയോർക്ക്‌ സിറ്റി ,ഇന്ത്യൻ വംശ ജരെക്കൊണ്ട് നിറയുമെന്നു കരുത പ്പെടുന്ന സൂപ്പർ സണ്‍‌ഡേ യിലെ ചടങ്ങിലേക്ക് അവസാന മണിക്കൂറുകളിലും ടിക്കറ്റിനായി ആവശ്യക്കാരുടെ അന്വേഷണം നീളുകയാണ് ...ഇരുപതിനായിരം പേർ പങ്കെടുക്കും എന്ന് കരുതുന്ന ചടങ്ങ് ചരിത്ര സംഭവം ആകും എന്നു ഉറപ്പായി ക്കഴിഞ്ഞു .

പ്രധാനമന്ത്രിയുടെ സ്വീകരണത്തിന് പൊതുവേ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ലഭിച്ച അഭൂതപൂര്‍വമായ പിന്തുണ ,മലയാളീ സമൂഹത്തിലേക്കും പടർന്നപ്പോൾ ,ടിക്കെറ്റു കൾ എത്തിക്കാൻ നമോ ബി ജെ പി വോളന്റിയർമാർ അശാന്ത പരിശ്രമം ആണ് നടത്തിയത് . ...പ്രമുഖ ചലച്ചിത്ര താരം സുരേഷ് ഗോപി ചടങ്ങിനു ആവേശം പകരാൻ എത്തും ..പ്രമുഖ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കൾ,പൌര പ്രമുഖർ എന്നിവരും പങ്കെടുക്കുന്നുണ്ട് ഇത്രയധികം മലയാളീ പ്രാതിനിധ്യം ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്ര തലവന്റെ സ്വീകരണ ചടങ്ങിൽ വരുന്നത് ഇതാദ്യമായിരിക്കും . നമോ ബിജെപി യുടെ പ്രവര്‍ത്തകര്‍ പ്രത്യേക ടി ഷര്‍ട്ട്‌ ധരിച്ചു സ്വീകരണ പരിപാടിയില്‍ ഉടനീളം ആവേശം വിതറും .പരിപാടിയിൽ ഉടനീളം സോഷ്യൽ മീഡിയ ,വഴി പ്രത്യേക തത്സമയ വാർത്തകളും സചിത്ര റിപ്പോർട്ടും നമോ ബി ജെ പി നടത്തും .ഇതിനായി ദീപക് പിള്ളയുടെ നേതൃത്വത്തിൽ ഒരു ടീം പ്രവര്ത്തിക്കുന്നു . പ്രമുഖ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കൾ,പൌര പ്രമുഖർ എന്നിവർ പങ്കെടുക്കുന്നുണ്ട് ... .വിവിധ സ്റ്റേറ്റ്കളില്‍ നിന്ന് വരുന്നവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി നമോ ബി ജെ പി ഭാരവാഹികള്‍ ആയ അജിഷ് നായർ ,കൃഷ്ണരാജ് മോഹനൻ എന്നിവർ അറിയിച്ചു .

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.