You are Here : Home / USA News

മാപ്പ്‌ മുപ്പത്തഞ്ചാമത്‌ ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 16, 2014 11:31 hrs UTC

 
ഫിലാഡല്‍ഫിയ: `മാവേലി നാടു വാണിരുന്ന കാലം മാനുഷര്‍ എല്ലാരും ഒന്നുപോലെ'...കളളവും ചതിയുമില്ലാത്ത ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ അനുസ്‌മരണ പുതുക്കി അമേരിക്കയിലെ 12 സംഘടനകളെ ഐക്യവേദിയില്‍ അണിനിരത്തി എല്ലാവരും സന്തോഷത്തോടെ പാര്‍ത്തിരുന്ന ആ മനോഹര നാളുകള്‍ ഒരിക്കലെങ്കിലും പുനരാവാഷ്‌കരിച്ചുകൊണ്ട്‌ ഫിലാഡല്‍ഫിയയിലെ മലയാളി സംഘടയായ മാപ്പ്‌ അതിന്റെ മുപ്പത്തഞ്ചാമത്‌ ഓണാഘോഷം ഗംഭീരമായി നടത്തി. 
 
സെപ്‌റ്റംബര്‍ ആറാം തീയതി ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ ഫിലാഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ മുത്തുക്കുട, താലപ്പൊലിയേന്തിയ വനിതകളുടേയും ബാലികമാരുടേയും അകമ്പടിയോടും. ഫിലാഡല്‍ഫിയയിലെ ഷാജി ചാത്തന്‍കീരി നേതൃത്വം നല്‍കുന്ന ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേറ്റ ഘോഷയാത്രയില്‍ നിരവധി വിശിഷ്‌ടാതിഥികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മാവേലിയായി വേഷമിട്ട ശിവന്‍പിള്ള എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ഭരതം ഡാന്‍സ്‌ സ്‌കൂളിന്റെ തിരുവാതിരകളിക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ യോഹന്നാന്‍ ശങ്കരത്തില്‍, ടാനിയാ സ്‌കറിയ എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാഖ്‌റി സാബു അമേരിക്കന്‍ ദേശീയ ഗാനവും, ഈവയും ആരോണും ചേര്‍ന്ന്‌ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. 
 
വിശിഷ്‌ടാതിഥികള്‍ ഭദ്രദീപം തെളിയിച്ചതിനുശേഷം മാപ്പിന്റെ സീനിയര്‍ അംഗവും വൈസ്‌ പ്രസിഡന്റും ആയ തോമസ്‌ എം. ജോര്‍ജ്‌ സന്നിഹിതരായ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ സാബു സ്‌കറിയ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഇത്രയും വിപുലമായ രീതിയില്‍ ഒരു ഓണം ആഘോഷിക്കുവാന്‍ സാധിച്ചതിലും, 12 സംഘടനകളുടെ പ്രതിനിധികള്‍ ഇതില്‍ സംബന്ധിച്ചതിലും തനിക്ക്‌ അതിയായ സന്തോഷമുണ്ടെന്ന്‌ പറഞ്ഞു. 
 
വിശിഷ്‌ടാതിഥിയായി എത്തിയ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു ഓണത്തിന്റെ സവിശേഷതകളും ജാതിമത ഭേദമെന്യേ ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഓണത്തിന്റെ വിശദാംശങ്ങളെപ്പറ്റി വളരെ അര്‍ത്ഥവത്തായ ഒരു സന്ദേശം നല്‍കി. ഫോമയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ ഫ്‌ളോറിഡയില്‍ നടക്കാന്‍ പോകുന്ന ഫോമയുടെ വിപുലമായ കണ്‍വന്‍ഷനെക്കുറിച്ച്‌ വിശദീകരിച്ചുകൊണ്ട്‌ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. നസ്രത്ത്‌ ഹോസ്‌പിറ്റല്‍ ചാപ്ലെയിന്‍ റവ.ഫാ. ജേക്കബ്‌ ജോണ്‍, ഫോമയുടെ ഇലക്‌ടഡ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജിബി തോമസ്‌, ഇലക്‌ടഡ്‌ ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ഫോക്കാനാ റീജീയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍, കലാ പ്രസിഡന്റ്‌ ഡോ. കുര്യന്‍ മാത്യു, പമ്പ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ചെറിയാന്‍, സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍ പ്രതിനിധി പോള്‍ സി. മത്തായി, പത്തനംതിട്ട അസോസിയേഷന്‍ പ്രസിഡന്റ്‌ ചെറിയാന്‍ കോശി, കാഞ്ച്‌ മുന്‍ പ്രസിഡന്റ്‌ ജിബി തോമസ്‌, ഡെല്‍മ പ്രസിഡന്റ്‌ ലോറന്‍സ്‌ ആല്‍മഡോ, കോട്ടയം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറ ബെന്നി കൊട്ടാരത്തില്‍, സിറാ പ്രതിനിധി സജി കരിങ്കുറ്റി, നായര്‍ സൊസൈറ്റി ഓഫ്‌ ഡെലവെയര്‍വാലി പ്രസിഡന്റ്‌ ശിവന്‍ പിള്ള എന്നീ പ്രമുഖ വ്യക്തികള്‍ ഓണാശംസകള്‍ നേര്‍ന്നു. അനൂപ്‌ ജോസഫ്‌, ശ്രീദേവി എന്നിവര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. 
 
മാപ്പിന്റെ ഈവര്‍ഷത്തെ കമ്യൂണിറ്റി അവാര്‍ഡ്‌ ഷെരീഫ്‌ അലിയാര്‍ക്കും, മാപ്പ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ യോഹന്നാന്‍ ശങ്കരത്തിലിനും, ഐപ്പ്‌ മാരേട്ടിനും, അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ്‌ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ നല്‍കി. ചരിത്രപ്രധാനമായ മാപ്പിന്റെ ഈവര്‍ഷത്തെ മനോഹരമായ സുവനീര്‍ ചീഫ്‌ എഡിറ്റര്‍ തോമസ്‌ എം. ജോര്‍ജ്‌, എഡിറ്റര്‍മാരായ സാബു സ്‌കറിയ, യോഹന്നാന്‍ ശങ്കരത്തില്‍, ജോണ്‍സണ്‍ മാത്യു, ഐപ്പ്‌ മാരേട്ട്‌, സോബി ഇട്ടി, ചെറിയാന്‍ കോശി, സോയ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവില്‍ നിന്നും പ്രസിഡന്റ്‌ സാബു സ്‌കറിയ ഏറ്റുവാങ്ങി പ്രകാശം നടത്തി. ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പരിപാടികളുടെ വിജയത്തിനായി ട്രഷറര്‍ ജോണ്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. 21 തരം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയ്‌ക്ക്‌ ഐപ്‌ മാരേട്ട്‌, ഏലിയാസ്‌ ടി. പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
 
സോയാ നായര്‍, ടാനിയ സ്‌കറിയ, അബിന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ നൂപൂര ഡാന്‍സ്‌ സ്‌കൂള്‍, ഭരതം ഡാന്‍സ്‌ സ്‌കൂള്‍, അഗ്നി ടെമ്പിള്‍ എന്നിവരുടേയും, എമ്മാ ആന്‍ഡ്‌ ദിയ, ശ്രീദേവി, സവനാ സാബു, ഷേര്‍ലി സാബു ആന്‍ഡ്‌ പാര്‍ട്ടി എന്നിവരുടെ നൃത്തവും, അനൂപ്‌ ജോസഫ്‌, ശ്രീദേവി, സോയാ നായര്‍ എന്നിവരുടെ ഗാനാലാപനവും, ഫിലഡല്‍ഫിയയിലെ പ്രശസ്‌ത കലാകാരന്‍ അനിയന്‍ കുഞ്ഞിന്റെ ഓട്ടന്‍തുള്ളലും ഈവര്‍ഷത്തെ മാപ്പിന്റെ ഓണാഘോഷങ്ങള്‍ക്ക്‌ നിറപ്പകിട്ടേകി. മാപ്പിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഈ ഓണാഘോഷ പരിപാടിയില്‍ നാനൂറില്‍പ്പരം ആളുകള്‍ പങ്കെടുത്തു. 
 
ഓണാഘോഷങ്ങളുടെ മുഴുവന്‍ പ്രോഗ്രാമുകളും സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച 3 മണിക്ക്‌ മലയാളം ഐപി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), തോമസ്‌ എം. ജോര്‍ജ്‌ (215 620 0323), ജോണ്‍സണ്‍ മാത്യു (215 740 9486). യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.