You are Here : Home / USA News

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ ഉത്‌ഘാടനവും ഡിന്നര്‍ നൈറ്റും

Text Size  

Story Dated: Friday, September 12, 2014 10:01 hrs UTC

 
മിസ്സിസാഗാ: കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ ഉത്‌ഘാടനവും ഡിന്നര്‍ നൈറ്റും ഓഗസ്റ്റ്‌ 31 -ന്‌ മിസ്സിസാഗാ നടരാജ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ചുനടന്നു. വൈസ്‌ പ്രസിഡന്റ്‌ അന്നമ്മ പുളിക്കന്‍ ്‌ സ്വാഗതം ആശംസിച്ചു. കനേഡിയന്‍ പാര്‍ലമെന്റ അംഗം ജോ ഡാനിയേല്‍ ഉത്‌ഘാടനകര്‍മ്മം നിര്‍വഹിച്ചു. പ്രസിഡന്റ്‌ ആനി സ്റ്റീഫന്‍ അധ്യക്ഷയായിരുന്നു. പ്രമുഖ മലയാളി വ്യവസായി തോമസ്‌ കണ്ണമ്പുഴ ,ഡോ. പി. കെ. കുട്ടി, ഫാദര്‍ തോമസ്‌ ക്ലാര്‍തില്‍, റവ ഡോ: പി.കെ മാത്യു, റവ. ചാക്കേ ാഡാനിയേല്‍, റെവ ഡോ. തോമസ്‌ ജോര്‍ജ്ജ്‌, റെവ: മാക്‌സിന്‍ ജോണ്‍, റവ: ജോണ്‍ തോമസ്‌ യോഹന്നാന്‍ തുടങ്ങിയവര്‍ ആശംസാ സന്ദേശം നല്‍കി. ഡോ: സംഗീത ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും മുന്‍ കരുതലുകളെകുറിച്ചും സെമിനാര്‍്‌ നടത്തി.
 
നഴ്‌സിംഗ്‌ രംഗത്ത്‌ നിസ്‌തുലസേവനം നടത്തിയ മുതിര്‍ന്ന മലയാളി നേഴ്‌സുമാരെ ചടങ്ങില്‍്‌ ആദരിച്ചു..കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ നിരവധി നേഴ്‌സുമാരും കുടുംബങ്ങളും ചടങ്ങില്‍ പങ്കെടുത്തു
 
കേരളമുഖ്യ്‌മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേകുള്ള ആദ്യസംഭാവന ശ്രീമതി മറിയാമ്മ വര്‍ഗീസ്‌, ട്രഷറര്‍്‌ ജോജോ എബ്രഹാമില്‍ നിന്ന്‌ സ്വീകരിച്ചു. ഷീല ജോണ്‍ ഈവെന്റ്‌ കോര്‍ഡിനേറ്ററായിരുന്നു. സെക്രട്ടറി സുസന്‍ ഡീന്‍ കൃതജ്ഞത പറഞ്ഞു. ഡിന്നറോഡുകൂടി യോഗം അവസാനിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന്‌ എല്ലാവരുടെയും സഹകരണംഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്‌ www.canadianmna.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.