You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 12, 2013 10:23 hrs UTC

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈവര്‍ത്തെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 13-ന് ഡെസ്‌പ്ലെയിന്‍സിലുള്ള പാര്‍ക്ക് ഡിസ്ട്രിക്ടില്‍ (Park District 515 E Thacker St, Desplains, 60016) വെച്ച് നടത്തുന്നതാണ്. ജൂലൈ 13-ന് രാവിലെ 8 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ 25 ടീമുകള്‍ മത്സരിക്കുന്നു. സീനിയേഴ്‌സ് തലത്തിലും ഹൈസ്കൂള്‍ തലത്തിലും ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സീനിയേഴ്‌സിനുള്ള എവര്‍റോളിംഗ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അഗസ്റ്റിന്‍ കരിംകുറ്റി ആന്‍ഡ് ഫാമിലിയും, ഹൈസ്കൂള്‍ തലത്തിലുള്ള എവര്‍റോളിംഗ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വിനു മാമ്മൂട്ടില്‍ ആന്‍ഡ് ഫാമിലിയുമാണ്. സീനിയേഴ്‌സ് ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് യൂണിക് റിയാലിറ്റിക്കുവേണ്ടി ജോണ്‍സണ്‍ മാളിയേക്കലും, ഹൈസ്കൂള്‍ തലത്തിലുള്ള ക്യാഷ് അവാര്‍ഡ് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 2013-ലെ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഗാ സ്‌പോണ്‍സര്‍ അച്ചീവ് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ്. ചിക്കാഗോ മലയാളി അസോസിയേഷനുവേണ്ടി യുവജനങ്ങള്‍ നടത്തുന്ന ഈ ടൂര്‍ണമെന്റിലേക്ക് എല്ലാ ചിക്കാഗോ നിവാസികളേയും ഭാരവാഹികള്‍ ക്ഷണിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ജോമോന്‍ ചിറയില്‍ (847 421 2071), യൂത്ത് വിംഗ് കോര്‍ഡിനേറ്റേഴ്‌സ്: ആല്‍വിന്‍ റാത്തപ്പിള്ളില്‍ (847 890 3292), റോഷന്‍ മുരിങ്ങേടത്ത് (224 436 4055). കെവിന്‍ കുഞ്ചെറിയ (847 924 4116).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഫീനിക്‌സ് ഹോളിഫാമിലി ദേവാലയ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
    ഫീനിക്‌സ്: അരിസോണയിലെ മലയാളി കത്തോലിക്കരുടെ ചിരകാല അഭിലാഷമായ സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്....

  • സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് അനുമതി
    ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഭട്ട് തന്റെ...

  • ബിജു രാധാകൃഷ്ണന്‍ കാറ്റാടി യന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി
    സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കാറ്റാടി യന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന്...

  • കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍റ് ഇടപെടും: പിജെ കുര്യന്‍
    കേരളത്തിലെ വിവാദങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്‍റ് ഇടപെടുമെന്ന് പിജെ കുര്യന്‍. ഇങ്ങനെ പോയാല്‍ കേരള രാഷ്ട്രീയം അധ:പതിക്കും....