You are Here : Home / USA News

ഒര്‍ലാന്റോ യേല്‍ സ്‌ട്രീറ്റ്‌ ഓണം ആഘോഷിച്ചു

Text Size  

Story Dated: Wednesday, September 10, 2014 09:27 hrs UTC

 
ഒര്‍ലാന്‍ഡോ, ഫ്‌ലോറിഡ: യേല്‍ സ്‌ട്രീറ്റിന്റെ എഴാം ഓണം 2014 സെപ്‌റ്റംബര്‍ ഏഴിന്‌ തിരുവോണ നാളില്‍, വിഭവ സമൃദ്ധമായ തിരുവോണ സദ്യയോടെ ആഘോഷിച്ചു. അമേരിക്കയിലെ, പ്രസിഡന്റും സെക്രട്ടറിയും ഇല്ലാത്ത അസോസിയേഷന്‍ ആയ യേല്‍ സ്‌ട്രീറ്റിന്റെ ഓണം വിഭവ സമൃദ്ധമായ സദ്യയും,വിവിധ കലാപരിപാടികള്‍ കൊണ്ടും, കൊച്ചുകുട്ടികളുടെ കലാവിരുന്നുകള്‍ കൊണ്ടും വരണശബളവും മനോഹരവും ആയിരുന്നു. 
 
കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ തിരുവോണ നാള്‍ ഒര്‍ലാന്റോയിലെ യേല്‍ സ്‌ട്രീറ്റിനു ഒരു മനോഹര അനുഭവമായിരുന്നു. ഒത്തൊരുമയുടെ സന്ദേശവുമായി 2015 ലും മാവേലി യേല്‍ സ്‌ട്രീറ്റ്‌ സന്ദര്‍ശിക്കും എന്ന ആശംസയോടെ 2014 ഓണാഘോഷങ്ങള്‍ക്ക്‌ തിരശീല വീണു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.