You are Here : Home / USA News

മദ്യം വാങ്ങാന്‍ 911 വിളിച്ച മുപ്പത്തിനാലുകാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, September 06, 2014 07:42 hrs UTC

 
ഫ്‌ളോറിഡ : സഹായാഭ്യാര്‍ത്ഥന നടത്തിയാല്‍ ഓടിയെത്തുന്ന പോലീസിനെ കുറിച്ച് ഫ്‌ളോറിഡായിലെ ഒക്കലയില്‍ നിന്നുള്ള മുപ്പത്തിനാലുക്കാരന്‍ ആഡം ലാങ്ക്വിസിറ്റിന് വലിയ മതിപ്പാണ്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് 911 വിളിച്ചപ്പോള്‍ പോലീസ് അവിടെ കുതിച്ചെത്തി ഭാര്യയെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. എന്തൊക്കെയായാലും ഭാര്യയല്ലേ, അടുത്തവിളി ഭാര്യയെ ജയിലില്‍ കൊണ്ടുപോകരുതെന്നും, റിഹാബു ഫെസിലിറ്റിയാക്കണമെന്നും അഭ്യര്‍ത്ഥിക്കാനായിരുന്നു. ഇത്രയും കഴിഞ്ഞപ്പോള്‍ ഭാര്യയെ പോലീസ് കൂട്ടികൊണ്ടു പോയതില്‍ ആഡമിന് വലിയ മനപ്രയാസം. അടുത്ത 911 വിളി ദുഃഖം തീര്‍ക്കാന്‍ അടുത്തുള്ള ലിക്കര്‍ ഷാപ്പിലേക്ക് ചെന്ന് മദ്യം വാങ്ങികൊണ്ടു വരുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചു. ഇതു പോലീസിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
 
സെപ്റ്റംബര്‍ 3 ബുധനാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. പോലീസിന് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. 911 കോള്‍ ദുരുപയോഗം ചെയ്തു എന്ന കുറ്റം ചുമത്തി ഒക്കലാമ പോലീസ് ആഡമിനെ അറസ്റ്റു ചെയ്തു മാറിയോന്‍ കൗണ്ടി ജയിലിലേക്കയച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങലിലല്ലാതെ 911 വിളിച്ചാല്‍ അതിന്റെ ഭവിഷ്യത്തു ഗുരുതരമായിരിക്കുമെന്ന സന്ദേശമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.