ഡിട്രോയ്റ്റ് : മലയാളികളുടെ മഹാബലി തമ്പുരാന് തന്റെ ജനങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്ന ഓണാഘോഷം മലയാളികളോടൊപ്പം അമേരിക്കന്‍ മലയാളി മക്കളും ആഘോഷിക്കുകയാണ്. മിഷിഗണില്‍ ഏറ്റവും ആദ്യം സ്ഥാപിതമായതും, മിഷിഗണിലെ മലയാളി സംഘടനകളുടെ കാരണവസ്ഥാനത്തു നില്ക്കുന്ന ദി കേരള ക്ലബ് ഓഫ് ഡിട്രോയ്റ്റ് എല്ലാവര്ഷത്തെയും പോലെ ഈ വര്‍ഷവും പുതുമയുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നു.
അിഷിഗണിലെ ബെവെര്‍ലി ഹീല്‍സിലുള്ള ഗ്രോവ്സ് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ വച്ചു ഓഗസ്റ്റ് മുപ്പതാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക്, വളരെ വിപുലമായ ഓണസദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
ശര്‍ക്കര പുരട്ടി മുതല്‍ അടപ്രഥമന്‍ വരെയുള്ള പതിനെട്ടോളം കറികള്‍ കൂട്ടി വിപുലമായ സദ്യയാണ് സംഘാടകര്‍ ഒരുക്കുന്നത്.
കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം ഡിട്രോയ്റ്റിലെ ചെണ്ട ആശാന് ജോസ്ലൂക്കോസിന്റെ ശിഷ്യന്മാര് ഒരുക്കുന്ന മലയാളത്തിന്റെ സ്വന്തം ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്.
പരിപാടികളുടെ ഏറ്റവും വലിയ ആകര്‍ഷണം കേരള ക്ലബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന നളചരിതം എന്ന സംഗീതനാട്യനൃത്തകലാപരിപാടി.
ഗാഢവും പവിത്രവുമായ പ്രണയബന്ധത്തിന്റെ കഥ പറയുന്ന നളചരിതത്തെ ആസ്പദമാക്കിയാണ് ഈ നാടക ശില്പം രൂപകല്പന ചെയ്തിരിക്കുന്നത്.
ഈ പരിപാടികളില്‍ പങ്കെടുത്തു വന്‍വിജയമാക്കുവാന്‍ മിഷിഗണിലെ എല്ലാ മലയാളികളോടും കേരളക്ലബ് പ്രസിഡന്റ് രമ്യ അനില്‍കുമാറും സെക്രട്ടറി സുഭാഷ് രാമചന്ദ്രനും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് രമ്യ അനില്‍കുമാര്‍ -248 219 1805
Comments