ഹൂസ്റ്റണ്‍ . ഹൂസ്റ്റണില്‍ താമസിക്കുന്ന മല്ലപ്പളളി സ്വദേശികളുടെ ആലോചനയോഗം ഓഗസ്റ്റ് 16 ന് ചാക്കോ നൈനാന്റെ വീട്ടില്‍ വച്ച് നടത്തി. ഫാ. എബ്രഹാം തോട്ടത്തിലിന്റെ പ്രാര്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍, യോഗത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി സംഘാടകന്‍ ചാക്കോ നൈനാന് വിശദീകരിച്ചു.
പ്രസ്തുത യോഗത്തില്‍ വച്ച് മല്ലപ്പളളി സംഗമം എന്ന പേരില്‍ ഒരു സൌഹൃദ കൂട്ടായ്മ രൂപീകരിക്കുന്നതിന് തീരുമാനിച്ചു. ഒക്ടോബറില്‍ മല്ലപ്പളളിയിലും പരിസര പ്രദേശങ്ങളിലുമുളള ഹൂസ്റ്റണ്‍ നിവാസികളുടെ വിപുലമായ യോഗം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി ചാക്കോ നൈനാന് (പ്രസിഡന്റ്) സിജോ ജോയി (സെക്രട്ടറി) ഡെന്നി ഉമ്മന്‍ (ട്രഷറര്‍) സജി മാത്യു (വൈസ് പ്രസിഡന്റ്) ഷൈനി ബെന്നി (ജോയിന്റ് സെക്രട്ടറി) ഫാ. എബ്രഹാം തോട്ടത്തില്‍ (അഡ്വൈസര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ യല്‍ദോ പീറ്റര്‍ സ്വഗതവും സജി മാത്യു നന്ദിയും പറഞ്ഞു. ജെസി ചാക്കോ ഭക്തി ഗാനമാലപിച്ചു. മല്ലപ്പളളിയെപ്പറ്റി തോമസ് ജോര്‍ജ് എഴുതിയ കവിത അദ്ദേഹം തന്നെ പാടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ചാക്കോ നൈനാന് : 832 661 7555, 832 661 7555
Comments