You are Here : Home / USA News

കൈരളി കപ്പ്‌ ടൂര്‍ണ്ണമന്റ്‌ - ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോട്‌സ്‌ ക്ലബ്ബ്‌ ഇരുപത്തിയേഴാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 14, 2014 11:41 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളി സ്‌പോട്‌സ്‌ ക്ലബ്‌ പ്രതിവര്‍ഷം ക്രമീകരിക്കുന്ന `കൈരളി കപ്പ്‌'' ടൂര്‍ണ്ണമന്റ്‌ ഈ വര്‍ഷം ഓഗസ്‌റ്റ്‌ 30, 31 തിയ്യതികളില്‍ ന്യൂയോര്‍ക്കിലെ ക്യുവീന്‍സിലുള്ള `ക്യുവീന്‍സ്‌ ഫാം' മൈതാനത്ത്‌ വെച്ച്‌്‌ ( 73-03 കോമണ്‍വെല്‍ത്ത്‌ ബുള്‍വാഡ്‌) നടത്തപ്പെടും. മത്സരത്തിനായി ഈ വര്‍ഷം പങ്കെടുക്കുന്ന ടീമുകള്‍: ഡാളസ്‌ ഡൈനാമോസ്‌, ഡാളസ്‌ കാള്‍ടണ്‍, ഹൂസ്‌റ്റന്‍, ടോറോന്റോ, ഫിലഡെല്‍ഫിയ, ബള്‍ട്ടിമോര്‍, എഫ്‌.സി.ബ്രോങ്ക്‌സ്‌, എന്‍.വൈ.എം.സി. ഐലന്റേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ റെയ്‌ഞ്ചേഴ്‌സ്‌. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസം ബഹുമാന്യരായ കൗണ്‍സില്‍മാന്‍ മാര്‍ക്ക്‌ വെപ്രിനും, അസംബ്ലിമാന്‍ ഡേവിഡ്‌ വെപ്രിനും വിശിഷ്‌ടാതിഥികളായി എത്തുന്നു.

 

ചെണ്ടയും അതോടൊപ്പമുള്ള സംഗീതോപകരണങ്ങളുമായി ന്യൂയോര്‍ക്ക്‌ `മല്ലു' താള-മേള ഗ്രൂപ്പുകാര്‍ അവതരിപ്പിക്കുന്ന കേരളതനിമയാര്‍ന്ന സംഗീത അകമ്പടിയോടെ അവരെ സ്വാഗതമരുളികൊണ്ട്‌ സ്വീകരിക്കും. മേളക്കാരുടെ സപ്‌തസ്വരധാര അനര്‍ഗ്ഗളം ഒഴുക്കികൊണ്ട്‌ അവര്‍ ട്രോഫിസമ്മാനിക്കുന്ന അവസരത്തിലും ഹാഫ്‌ടൈമിലും കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ആവേശവും ആനന്ദവും പകരും. ഉന്മേഷത്തിന്റേയും ഉണര്‍വ്വിന്റേയും ഈ രണ്ടുസുദിനങ്ങളുടെ ചിലവുകള്‍ക്ക്‌ പങ്കാളികളാകുന്നത്‌ ഈ ക്ലബ്ബിന്റെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും എന്നും ഞങ്ങള്‍ക്ക്‌ സഹായമായിനില്‍ക്കുന്നമുഖ്യ ആശ്രയദാതാവായ ടി.എസ്‌. ജോണാണ്‌്‌ (Accamex Industries) കൂടാതെ തോമസ്‌മാത്യു (East Coast Capital) മഹാരാജ/ മഹാറാണി ഗ്രൂപ്പ്‌ (Maharaja and Maharani group of Companies), സജി തോമസ്‌ (Citicapital ) എന്നിവര്‍സഹായ സഹകരണങ്ങള്‍നല്‍കൂന്നു. വിനോദപ്രിയരായ എക്ലാവരേയും പ്രസ്‌തുതമത്സരങ്ങള്‍ കണ്ടാസ്വദിക്കാന്‍ ഞങ്ങള്‍ ഹ്രുദയപൂര്‍വ്വം സ്വാഗതമരുളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക : ഈപ്പന്‍ ചാക്കോ (516 849 2832. സാക്ക്‌ മത്തായ്‌ 917-208-1714. (ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോട്‌സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ ഈപ്പന്‍ ചാക്കോ അറിയിച്ചതാണിത്‌).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.