You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രല്‍ പെരുനാള്‍ ജൂലൈ 13 മുതല്‍

Text Size  

Story Dated: Tuesday, July 09, 2013 11:57 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇടവക പെരുനാള്‍ കൊണ്ടാടുന്നു. ജൂലൈ 12, 13, 14 തീയതികളില്‍ വിവിധ പരിപാടികളോടെയാണ് പെരുനാള്‍ കൊണ്ടാടുന്നത്. ജൂലൈ 12 ന് വെളളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാ നമസ്‌കാരവും സുവിശേഷ പ്രസംഗവും 13ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ ബസാറും തുടര്‍ന്ന് വൈകിട്ട് ഏഴു മണിക്ക് സന്ധ്യാ നമസ്‌കാരവും സുവിശേഷ പ്രസംഗവും അതിനുശേഷം റാസയും നടത്തപ്പെടുന്നതാണ്. പെരുനാളിന്റെ പ്രധാന ദിവസമായ 14ന് ഞായറാഴ്ച രാവിലെ എട്ടു മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഉച്ചഭക്ഷണത്തോടുകൂടി പെരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

 

കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ. ഫാ. ഡോ. റജി മാത്യുവാണ് ഈ വര്‍ഷത്തെ പെരുനാള്‍ കുര്‍ബാനയ്ക്കും സുവിശേഷ പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതാണ്. പെരുനാള്‍ ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വികാരി. വെരി. റവ. ഗീവര്‍ഗീസ് അരുപ്പാല കോര്‍ എപ്പിസ്‌കോപ്പായുടെയും അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. മാമ്മന്‍ മാത്യു, റവ. ഫാ. ജോയല്‍ മാത്യു എന്നിവരുടെയും ട്രസ്റ്റി ചാക്കോ പി. തോമസ്, സെക്രട്ടറി വര്‍ഗീസ് പി. മഞ്ഞയില്‍, പെരുനാള്‍ കോര്‍ഡിനേറ്റര്‍മാരായ മോന്‍സി പി. കുര്യാക്കോസ്, സ്റ്റീഫന്‍ ജോര്‍ജ്, ജോണ്‍ എസ്. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.