- ജൂബി വെന്നലശേരി
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ കായിക മാമാങ്കമായ ഒളിമ്പിക്സ് 2014 ഓഗസ്റ്റ് 23-ാം തീയതി ശനിയാഴ്ച മോട്ടന് ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്സില്‍ വെച്ച് നടത്തപ്പെടുന്നു. വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ വാശിയേറിയ വോളിബോള്‍, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, വടംവലി, ഓട്ടം, നടത്തം, കസേരകളി, ത്രോബോള്‍ ഉള്‍പ്പെടെ വിവിധ കായിക മത്സരങ്ങള്‍ക്ക് ഒളിമ്പിക്സ് വേദിയാകുന്നതാണെന്ന് കെ.സി.എസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു. കായിക മത്സരങ്ങള്‍ക്ക് മുന്‍പ് ഫൊറോന അടിസ്ഥാനത്തിലുള്ള മാര്‍ച്ച് പാസ്റ്റ് രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്.
കെ.സി.എസിന്റെ ഏറ്റവും മികച്ച ഔട്ട്ഡോര്‍ പരിപാടിയായ ഒളിമ്പിക്സിന്റെ നടത്തിപ്പിന് ഔട്ട്ഡോര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിവരുന്നത്. വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിജയികള്‍ക്കുള്ള ട്രോഫികള്‍ അന്നേ ദിവസം തന്നെ വിതരണം ചെയ്യുന്നതായിരിക്കും. എല്ലാ കെ.സി.എസ് അംഗങ്ങളും കായിക മാമാങ്കത്തില്‍ പങ്കെടുക്കണമെന്ന് കെ.സി.എസ് ഭരണ സമിതി അഭ്യര്‍ത്ഥിക്കുന്നു. ഒളിമ്പിക്സ് 2014 കെ.സി.എസ് ഭാരവാഹികളായ ജെസ്മോന് പുറമഠത്തില്‍, ജൂബി വെന്നലശേരി, ബാബു തൈപ്പറമ്പില്‍, ജെസ്റ്റിന് തെങ്ങനാട്ട്, ഔട്ട്ഡോര്‍ കമ്മറ്റി ചെയര്മാന് ജയിംസ് കോലടി, അംഗങ്ങളായ കുഞ്ഞുമോന് കല്ലിടുക്കി, ജേക്കബ് മണ്ണാര്‍ക്കാട്ടില്‍, എബി തെക്കേമ്യാലില്‍, സുനില്‍ കോയിത്തറ, വിവിധ ഫൊറോനാ കോഡിനേറ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കും.
Comments