You are Here : Home / USA News

ഓർത്തഡോൿസ്‌ ടി.വി.യുടെ ന്യൂജേർസി ഓഫീസ് മാർ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു

Text Size  

Story Dated: Monday, July 08, 2013 04:54 hrs UTC

ഹൂസ്റ്റണ്‍ :- ഓർത്തഡോൿസ്‌ ടി.വി.യുടെ ന്യൂജേർസി ഓഫീസ് പ്രവർത്തനം മലങ്കര ഓർത്തഡോൿസ്‌ സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ചുരുങ്ങിയ കാലയളവ്‌ കൊണ്ട് മാധ്യമ രംഗത്ത് ശ്രദ്ധയാർജ്ജിക്കപ്പെട്ട ഓർത്തഡോൿസ്‌ ടി.വി.യുടെ പ്രവർത്തനത്തെ മെത്രാപ്പോലീത്ത അഭിനന്ദിച്ചു.

 

ന്യൂജേർസി സെൻറ് തോമസ്‌ ഓർത്തഡോൿസ്‌ ചർച്ചിൽ നടന്ന ഉദ്ഘാടന മീറ്റിംഗിൽ റവ.ഫാ.സണ്ണി ജോസഫ്‌, സഭാ മാനേജിംഗ് കമ്മിറ്റി മെമ്പറും ഡയറക്ടർ ബോർഡ് മെമ്പറുമായ പോൾ കറുകപ്പള്ളി, കൌണ്‍സിൽ മെമ്പറും ബോർഡ് മെമ്പറുമായ ഷാജി വർഗ്ഗീസ്, കൌണ്‍സിൽ മെംബറ ന്മാരായ ഡോ. സാക് സഖറിയ, ഫിലിപ്പോസ് ഫിലിപ്പ്, അജിത്‌ വട്ടശേരി ൽ, വർഗ്ഗീസ് പോത്താനിക്കാട് മുതലായവരും പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.