അമേരിക്കന്‍ മലയാളിയും മികച്ച സംഘാടകനുമായ അനിയന് ജോര്‍ജ് സിനിമാ
നിര്‍മാണ മേഖലയിലേക്ക്. പ്രമുഖ മലയാള സംവിധായകന് ശ്യാമപ്രസാദ് സംവിധാനം
ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിര് മ്മാണ പ്രവര് ത്തനങ്ങളില് യൂറോപ്പില്‍നിന്നുള്ള ശ്രേഷ്
സ്രീനിവാസിനോപ്പം ചേര്‍ന്ന് സഹകരിച്ച് നിര്‍മ്മിക്കുന്നത് അനിയന് ജോര്‍ജാണ്.
ഏകദേശം അഞ്ചു കോടി രൂപ മുടക്കുമുതല്‍ പ്രതീക്ഷിക്കുന്ന ചിത്രം അനിയന്
ജോര്‍ജിന്റെ ASK GLOBAL ENTERTAINMENT ആണ്
പ്രദര്‍ശനത്തിനെത്തിക്കുന്നത്.ചിത്രത്തിന്റെ
അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പ്രിഥ്വിരാജാണ് ചിത്രത്തിലെ നായകന്. പുതുമുഖ നടി നൈല ഉഷയാണ് നായിക. ഫഹദ്
ഫാസിലും പ്രമുഖ വേഷം കൈകാര്യം ചിത്രത്തില്‍ തമിഴ് നടന് നാസറും
മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സെപ്റ്റംബര്‍ 15ന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ചിത്രീകരണം ആരംഭിക്കുന്ന
ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
സെപ്റ്റംബര്‍ ഒന്നിന് ശ്യാമപ്രസാദ് അമേരിക്കയില്‍ എത്തും.
നാല്‍പ്പതു ദിവസം നീണ്ടുനില്‍ക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ
ഷൂട്ടിംഗ് തീരുമാനിച്ചിട്ടുള്ളത്. അമേരിക്കയിലെ EDISON , NEW BRUNSWICK ,SOMERSETഎന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍.ചിത്രത്തിന്റെ
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അനിയന് ജോര്‍ജ് ആഗസ്റ്റ് ആദ്യവാരം
കേരളത്തിലെത്തും.
ഫിലാഡല്‍ഫിയയില്‍ നടന്ന ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷനു ചുക്കാന്‍
പിടിച്ചത് അനിയന് ജോര്‍ജയിരുന്നു. കണ്വന്ഷന് വന്‍ വിജയമായിരുന്നു
ആദ്യമായല്ല അനിയന് സിനിമാ മേഖലയില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്.
സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര് എന്ന ചിത്രത്തില്‍ അഭിനയിച്ചു
തുടങ്ങിയ അനിയന് അടുത്തിടെ പുറത്തിറങ്ങിയ ആര്.ശരതിന്റെ 'പറുദീസ'യില്‍
ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. മമ്മുട്ടിയുടെ മകന് ദുല്കര്
സന്മാന് നായകനായ എബിസിഡി യിലും അനിയന്
അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു അമേരിക്കയിലെ പല പ്രമുഖ
വ്യക്തികളുടെയും സഹായ സഹകരണങ്ങള്‍ തനിക്കുണ്ടെന് അനിയന് ജോര്‍ജ്
അശ്വമേധത്തോട് പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് കലാപരമായി
കഴിവുള്ളവര്‍ക്ക് അനിയന് ജോര്‍ജുമായി ബന്ധപ്പെടാം. നമ്പര്‍: 9083371289
Comments