You are Here : Home / USA News

മാര്‍ മാത്യു അറയ്‌ക്കലിനും ഷെവലിയര്‍ വി.സി. സെബാസ്റ്റ്യനും യുകെയില്‍ വരവേല്‌പും കൗണ്‍സില്‍ സ്വീകരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 25, 2014 09:02 hrs UTC

   
    

ബ്രിസ്റ്റോള്‍: യുകെയിലെ ബ്രിസ്‌റ്റോളില്‍ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും ഹൃദ്യമായ വരവേല്‍പ്‌ നല്‌കി. ബ്രിട്ടനിലെ പ്രഭുസഭാംഗമായ ബ്രിസ്റ്റോള്‍ ബിഷപ്‌ റൈറ്റ്‌ റവ.ഡോ. മൈക്ക്‌ ഹില്‍, മേയര്‍ എമിരറ്റസ്‌ കൗണ്‍സിലര്‍ ബ്രയിന്‍ ഹോക്കിന്‍സണ്‍, കൗണ്‍സിലര്‍ ടോം ആദിത്യ, സ്റ്റീവ്‌ നിക്കോളസ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു,

തുടര്‍ന്ന്‌ ബ്രിസ്റ്റോള്‍ ലോര്‍ഡ്‌ മേയര്‍സ്‌ ഹൗസില്‍ ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ മാത്യു അറയ്‌ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും ഔദ്യോഗിക വരവേല്‌പു നല്‍കി. ബ്രിസ്റ്റോള്‍ ലോര്‍ഡ്‌ മേയര്‍ അലിസ്റ്റര്‍ വാട്ട്‌സണ്‍, എലിസബത്ത്‌ രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ്‌ ലഫ്‌റ്റനന്റ്‌ മേരി പ്രയര്‍, ബ്രാഡ്‌ലിസ്റ്റോക്ക്‌ മേയര്‍ ജോണ്‍ ആഷ്‌, ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവന്‍ ഡോ.ജോണ്‍ മക്‌വില്യംസ്‌, കൗണ്‍സിലര്‍ ടോം ആദിത്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മാര്‍ മാത്യു അറയ്‌ക്കലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ നടക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെ കൗണ്‍സില്‍ അംഗങ്ങള്‍ പ്രശംസിച്ചു. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാരംഭനടപടികള്‍ ആവതരിപ്പിച്ചു. കൂടുതല്‍ സാധ്യതാ പഠനങ്ങള്‍ക്കായി ബ്രിസ്റ്റോള്‍ കൗണ്‍സിലിന്റെ പ്രതിനിധിസംഘം കേരളം സന്ദര്‍ശിക്കും. സ്വീകരണങ്ങള്‍ക്ക്‌ മാര്‍ മാത്യു അറയ്‌ക്കലും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും നന്ദിപറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.