You are Here : Home / USA News

ശാലോം ഫെസ്റ്റിവല്‍ കിക്കോഫ് : മക്അലന്‍ ഇടവകയില്‍ അരങ്ങേറി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 06, 2013 10:52 hrs UTC

മക്അലന്‍ (ടെക്‌സാസ്) : ആഗസ്ത് 16 മുതല്‍ 18വരെ ഡാളസ് കാംപ് കോപ്പാസ് റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ശാലോം ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച കിക്ക് ഓഫിനു മക്അലനില്‍ മികച്ച പ്രതികരണം. ദിവ്യബലിക്ക് ശേഷം ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച കിക്കോഫ് വികാരി റവ. ഡോ റാഫേല്‍ അമ്പാടന്‍ നിര്‍വഹിച്ചു. ബൈജു തുമ്പുങ്കല്‍ , റ്റെജു തോമസ്, ആന്റണി മാത്യു എന്നിവരില്‍ നിന്ന് രജിസ്‌ട്രേഷന്‍ വാങ്ങിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.

 

ഡാലസ് ശാലോം ഫെസ്റ്റിവലിന്റെ മക്അലന്‍ കോര്‍ഡിനേറ്റര്‍മാരായ ജയ്‌സണ്‍ വേണാട്ട്, ജസിതോമസ് എന്നിവരും മറ്റു ശാലോം പ്രതിനിധികളും സന്നിഹിതരായിരുന്നു. ആഗസ്ത് 16 മുതല്‍ 18 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും ടീനേജേഴ്‌സിനും കൊച്ചുകുട്ടികള്‍ക്കുമായി വെവ്വേറെ ശുശ്രൂഷകളാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജോസ് വയലില്‍ സിഎംഎ, ഫാ ബിജു പാലക്കാപ്പള്ളി, ശാലോം ശുശ്രൂഷകളുടെ ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ഡി തുടങ്ങിവര്‍ നേതൃത്വം കൊടുക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ലീഷിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ശുശ്രൂഷകള്‍ക്ക് മാര്‍ക്ക് നിമോ, ടോബി മണി മലേത്ത്, ജോ ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: (215) 366 3031