You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരിസില്‍ യുവജന ദിനവും ഗ്രാജുവേഷന്‍ ദിനവും

Text Size  

Story Dated: Saturday, July 06, 2013 10:42 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ: സെന്റ് മേരിസ് ക്‌നാനായ കാത്തോലിക് ഇടവകയില്‍ യുവജന ദിനവും ഗ്രാജുവേഷന്‍ ദിനവും സംയുക്തമായി ഞായറാഴ്ച ആഘോഷിക്കുന്നു . ഇടവകയില്‍ യൂത്ത് മിനിസ്ട്രി യുടെ ആഭിമുഖ്യത്തില്‍ വളെരെ വിപുലമായ പരിപാടികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത് . രാവിലെ പത്ത് മണിക്ക് ആഘോഷമായ യൂത്ത് മാസോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ വിവിത പരിപടികളാല്‍ വൈകുന്നേരം വരെ നിണ്ടുനില്‍ക്കുന്നതാണ് എന്ന് കോഡിനെറ്റെര്‌സ് അറിയിച്ചു . ഫാ അബാഹം മുത്തോലത്ത് വി കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഈ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത എല്ലാ യുവജനങ്ങളെയും അനുമോദിക്കും.നൂറില്‍ പരം യുവജനങ്ങള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത് അമേരിക്കന്‍ സ്വാതന്ത്ര്യംത്തിന്റെ സന്തോഷ സൂചകമായ ബാര്‍ബിക്യു വിലും ഉണ്ടായിരിക്കുമെന്ന് റ്റൊബിന്‍ കണ്ടാരപള്ളി അറിയിച്ചു.

 

ഫാ സിജു മുടക്കൊടിയില്‍ , യൂത്ത് മിനിസ്ട്രി കോഡിനേറ്റെഴ്‌സ് പള്ളി കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ഈ പ്രത്യക ദിനത്തിന് നേതൃത്വം നല്‍കും. യുവജനങ്ങള്‍ മുന്‍കൈ എടുത്തു നടത്തുന്ന വളെരെ വ്യത്യസ്തമായ ഈ പരിപാടിയിലേക്ക് ഷിക്കാഗോയില്‍ മുഴുവന്‍ യുവജനങ്ങളെയും ജൂലൈ ഏഴാം തിയതി ഞാറാഴ്ച സെന്റ് മേരീസ് പള്ളിയിലേക്ക് സംഘാടകര്‍ ക്ഷണിക്കുന്നു. ഇതോരറിപ്പായി എടുത്തു രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന യുത്ത് മാസ്സ് മുതലുള്ള എല്ലാ പരിപാടികളിലും എല്ലാ യുവജനങ്ങളുടെയും സജീവ സഹകരണം പ്രേതിക്ഷിക്കുനതായി സംഘാടകര്‍ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.