ന്യുയോര്‍ക്ക്: വാലി സ്ട്രീം സെന്‍ട്രല്‍ അവന്യൂയിലുള്ള ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ ജൂലൈ 27 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സംഗീത സായ്ഹാനം നടക്കും. വിവിധ ഭാഷകളില്‍ ആത്മീയ ആരാധനാഗീതങ്ങളും ശ്രുതിമധുരമായ ഗാനങ്ങളും പ്രമൂഖര്‍ ആലപിക്കും. മലയാള ഗാനങ്ങള്‍ പാടി ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഫിന്‍ലന്റ് സ്വദേശിയായ വിദേശ വനിത സിസ്റ്റര്‍ എലീസ സാബു മുഖ്യ അതിഥിയായി പങ്കെടുക്കും.
ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്റര്‍ സീനിയര്‍ ശുശ്രൂഷകന് റവ.ഡോ. സണ്ണി ഫിലിപ്പ് ഗാനസന്ധ്യ ഉത്ഘാടനം ചെയ്യും. ഗായകരായ ഏബ്രഹാം ജോണ്സണ്, ലൂയിസ് പോള്‍ എന്നിവരും, ലിവിംങ് സ്റ്റോണ്‍ ബാന്റ് ടീമും ഗാനശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
Comments