You are Here : Home / USA News

ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ പെരുന്നാള്‍

Text Size  

Story Dated: Saturday, July 05, 2014 11:55 hrs UTC


 
ഫിലഡല്‍ഫിയ . അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പരി. പത്രോസ് ശ്ലീഹായുടെ മധ്യസ്ഥതയിലുളള പ്രധാന പെരുന്നാള്‍ ജൂണ്‍ 28, 29 (വെളളി, ശനി) തീയതികളിലും പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരാറുളള വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ സമാപനവും സംയുക്തമായിട്ട് വിപുലമായ രീതിയില്‍ ആഘോഷിക്കുകയുണ്ടായി.

സണ്ടേസ്കൂള്‍ അധ്യാപകരുടെ ആഭിമുഖ്യത്തിലും യൂത്ത് ലീഗിന്റെ സഹകരണത്തിലുമായി ചിട്ടയായും ഉല്ലാസ ഭരിതമായും വിബിഎസ് ജൂണ്‍ 26, 27, 28 തീയതികളിലായി നടത്തുകയും ധാരാളം കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു. ഈ വര്‍ഷത്തെ വിബിഎസ് തീം   ട്ടന്റnദ്ദന്ദന്റത്ന സ്സഗ്ന ട്ടന്റlദ്ധlനPadma_chandrakkalaനPadma_chandrakkala എന്നായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ ക്രിസ്തീയ ജീവിതത്തിലേക്കുളള മാര്‍ഗ്ഗ ദര്‍ശനമേകുന്ന വഴിയിലെ മുഖ്യധാരയാണ് വിബിഎസ് ശനിയാഴ്ച  വൈകുന്നേരം 4 മണിക്ക് നടത്തിയ സമാപന സമ്മേളനം കുട്ടികളുടെ ബൈബിള്‍ സ്കിറ്റുകളും ഗാനാലാപനം കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തി. പോള്‍ വര്‍ക്കി (ഹെഡ്മാസ്റ്റര്‍) ഷീല ജോര്‍ജ് (അസി. ഹെഡ്മാസ്റ്റര്‍) എന്നിവരുടെ നേതൃത്വത്തിലാണ് വിബിഎസ് നടത്തിയത്.

പിന്നീട് സന്ധ്യാ പ്രാര്‍ഥനയോടുകൂടി പെരുന്നാളാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുകയായി വചനപ്രഘോഷണം, പ്രദക്ഷിണം, ചെണ്ടമേളം, ഫയര്‍ വര്‍ക്സ്, ക്രിസ്ത്യന്‍ ഗാനമേള(കെ. ഐ. അലക്സാണ്ടര്‍ ആന്‍ഡ് ടീം) യും ഭക്ഷണവും ഉണ്ടായിരുന്നു. ദേവാലയവും പരിസരവും കമനീയ രീതിയില്‍ അലങ്കരിച്ചിരുന്നു. പരിശുദ്ധന്മാരുടെ നാമത്തിലുളള പെരുന്നാളുകള്‍ ഏറ്റെടുത്ത് നടത്തുന്നതിന്റെ ആവശ്യകതയും പ്രസക്തിയും ഫാ. ഡോ. എ. പി. ജോര്‍ജ് വചന പ്രഘോഷണത്തില്‍ പറയുകയുണ്ടായി. ഫാ. ചാക്കോ പുന്നൂസ് തദവസരത്തില്‍ സന്നിഹിതനായിരുന്നു. ഞായറാഴ്ച ഫാ. ഡോ. എ. പി. ജോര്‍ജ് മുഖ്യകാര്‍മ്മികത്വത്തിലും, ഫാ. ജോയി ജോണ്‍ (വികാരി) ഫാ. ജോസ് പയറ്റേല്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലുമായി വി. മൂന്നിന്‍മേല്‍ കുര്‍ബാനയും  തുടര്‍ന്ന് ഹൈസ്കൂള്‍ തലത്തില്‍ ഗ്രാജുവേറ്റ്് ചെയ്ത വരെ അഭിനന്ദിക്കുകയും, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു. പിന്നീട് കൊടിയേറ്റോടുകൂടി പെരുന്നാളിന് സമാപനം കുറിച്ചു.

ഈ വര്‍ഷത്തെ പെരുന്നാളിന് ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുളള നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുകയുണ്ടായി.

ഫാ. ജോയി ജോണ്‍ (വികാരി), ജോര്‍ജ് ഏബ്രഹാം (വൈസ് പ്രസിഡന്റ്), ജോഷി കുര്യാക്കോസ് (സെക്രട്ടറി), സാജന്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവര്‍ പെരുന്നാളിന് നേതൃത്വം  കൊടുക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :saintpeterscathedral.com

വാര്‍ത്ത.  ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.