ന്യൂയോര്‍ക്ക് . കാലം ചെയ്ത പരി. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ 30-ാം അടിയന്തിരം ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു. തിരുവനന്തപുരം ഭദ്രാസന അധ്യക്ഷന്‍ ഡോ. എബ്രയേല് മാര്‍ ഗിഗോറിയോസ് ഇത് സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ബാവായുടെ സഹോദര പൌത്രി ലിഡിയാ ജോസഫ് പരി. ബാവയുടെ ജീവചരിത്രത്തിലേക്ക് ഊളിയിട്ട് കൊണ്ട് സംസാരിച്ചു. മലങ്കര അസോസിയേഷന് ബാവായുമായി ചിലവിട്ട സന്ദര്‍ഭങ്ങളെക്കുറിച്ച് മലങ്കര അസോസിയേഷന് പ്രതിനിധി മോന്‍സി മാണിയും സംസാരിച്ചു.
വികാരി ഫാ. ജോണ്‍ തോമസ് സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് ട്രസ്റ്റി ബിനോയി മാത്യു എന്നിവരും പ്രസംഗിച്ചു. നെയ്യപ്പം നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു.
Comments