ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ
ന്യൂയോര്‍ക്ക് : കണ്ടും കേട്ടും പഴകി മടുത്ത സ്റ്റേജ് ഷോകളുടെ മുരടിപ്പുകളില് നിന്നും പുതുപുത്തന്‍ അവതരണ ശൈലികൊണ്ടും വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും പുതുമയാര്‍ന്ന കലോപഹാരം പ്രവാസി മലയാളികള്‍ക്കായി ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി കാഴ്ചവെക്കുന്നു.
കലയുടെ കോവിലകമായ കേരളത്തില്‍ നിന്നും എത്തുന്ന സിനിമാ-സീരിയല്‍ കലാകാരന്മാരുടെയും കലാകാരികളുടെയും പുതിയ തരം കലാവിരുന്നുകള്‍ ശബ്ദ-ശ്രവണ-നയന മനോഹരമായ വേദിയില്‍ കലയുടെ മഴവില്‍ വിരിയിക്കുവാന്‍ വിവിധ ഭാഷകളിലെ ഗ്രഹാതുരത്വമുയര്ത്തുന്ന പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിക്കുവാന്‍ അരുണ്ഗോപന്-സോണിയാ, ചാനല്‍ അവതാരകനും, നടനുമായ രാജ് ബബ്ബാര്‍, ഷാജു(സിനിമാ-സീരയല്‍,നടന്), നടനനൃത്ത വേദികളില്‍ ചടുലമായ നൃത്ത്യനൃത്തങ്ങളുടെ മാസ്മരിക ലോകം തീര്‍ക്കുവാനായി ശ്രീലക്ഷ്മി, അമല(പാദസരം സീരിയല്‍).
ഹാസ്യത്തിന്റെ പൂത്തിരികള്‍ക്ക് തിരികൊളുത്താനായി സമീപകാലത്തെ വാര്‍ത്താപ്രധാന്യമുള്ള സംഭവവികാസങ്ങളെ ആക്ഷേപഹാസ്യ വേദികളിലൂടെ അവതരിപ്പിച്ച് ആനന്ദമഴ പെയ്യിക്കുവാന്‍ ദീപു പാറശാല, അജിത് കോഴിക്കോട്, സെന്തില്‍, സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായ അംബികാ മോഹന്‍ തുടങ്ങിയവരും ചേര്‍ന്ന ഒരു വലിയ നീണ്ട കലാനിര തന്നെ അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ വേനല്‍ ചൂടില്‍ കുളിര്മഴപെയ്യിച്ചു കൊണ്ട് കുടുംബപ്രേക്ഷകര്‍ക്കായി എത്തുന്നു.
കൂടുതല്‍ വിവരങ്ങളാക്കായി രാജു ഫിലിപ്പ്(224) 595 248, ഇടിക്കുള ജോസഫ്(630) 303 7615.
Comments