- അലന് ചെന്നിത്തല
ഫിലാഡല്‍ഫിയ : ക്രിസ്തോസ് മാര്‍ത്തോമ്മ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ക്രിസ്തോസ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടുന്നു. ഡോ. സാബു.ജെ. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രഗല്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് ഈ മെഡിക്കല്‍ ക്യാമ്പില്‍ വൈദ്യപരിശോധന നടത്തപ്പെടുന്നത്. ഇസിജി, ബ്ലഡ്പ്രഷര്‍, ബ്ലഡ്ഷുഗര്‍, എന്നീ പരിശോധനകള്‍ സൗജന്യമായി ചെയ്തു കൊടുക്കും. അതോടൊപ്പം ഹൃദ്രോഗം , ഡയബറ്റിസ് , സ്ട്രോക്ക് മുതലായ രോഗങ്ങളെപ്പറ്റിയുള്ള സംശയങ്ങളും മറ്റും ദുരീകരിക്കാന്‍ സഹായിക്കുന്ന ചോദ്യോത്തര സെഷനും ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ സൗജന്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 6-ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.വര്‍ഗ്ഗീസ് .കെ.തോമസ് -215-808-7410
Comments