You are Here : Home / USA News

മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ പ്രമോഷണല്‍ മീറ്റീംഗുകള്‍ വന്‍ വിജയം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, May 09, 2014 10:26 hrs UTC

ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ (പി.സി.എന്‍.എ.കെ) 32-മത്‌ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു. 2014 ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണ്‍ ലാന്‍സിംഗ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന മഹാസമ്മേളനത്തിന്റെ പ്രമോഷണല്‍ മീറ്റീംഗുകള്‍ അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ വിജയകരമായി മുന്നേറുന്നു. പ്രമൂഖ പട്ടണങ്ങളിലെല്ലാം കോണ്‍ഫ്രന്‍സിന്റെ പ്രമോഷണല്‍ മീറ്റീംഗുകള്‍ നടത്തി. മെയ്‌ 4നു ന്യുയോര്‍ക്കില്‍ എല്‍മണ്ടിലുള്ള ഫസ്‌റ്റ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭയില്‍ വെച്ച്‌ പ്രമോഷണല്‍ യോഗം നടത്തപ്പെട്ടു.

 

യോഗത്തില്‍ പാസ്‌റ്റര്‍ ബാബു തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. വിവിധ സഭാവിഭാഗങ്ങളില്‍ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളുമായി നിരവധിയാളുകള്‍ പങ്കെടുത്തു. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്‌തു. കോണ്‍ഫ്രന്‍സിന്റെ വന്‍ വിജയത്തിനായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന്‌ സഭാശുശ്രൂഷകരും ദൈവമക്കളും ഉറപ്പ്‌ നല്‍ജിയിട്ടുള്ളതായി കോണ്‍ഫ്രന്‍സിന്റെ എക്‌സിക്യൂട്ടിവ്‌ അംഗങ്ങള്‍ അറിയിച്ചു. സുപ്രസിദ്ധ അനുഗ്രഹിത ആത്മീയ പ്രഭാഷകരായ ടോണി ബാരറ്റ്‌, നേതന്‍ മോറീസ്‌, ഡോ.കെ.മുരളീധര്‍, റവ.റ്റി.ഡി ബാബു, റവ.ജോ കുര്യന്‍ എന്നിവര്‍ മുഖ്യപ്രാസംഗികരായി പങ്കെടുക്കും. വിവിധ പെന്തക്കോസ്‌ത്‌ സഭാവിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന സുവിശേഷ പ്രഭാഷകരും ഭാരവാഹികളും, അമേരിക്കയിലും, ക്യാനഡയിലുമുള്ള ശുശ്രൂഷകന്മാരും പ്രോഗ്രാമുജള്‍ക്ക്‌ നേത്രുത്വം നല്‍കും.

 

`യഹോവേ ഞങ്ങളെ നിങ്കലേക്ക്‌ മടക്കിവരുത്തണമേ' എന്നുള്ളതാണ്‌ 32-മത്‌ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം. കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി നാഷണല്‍ കണ്‍വീനര്‍ ഡോ: രാജന്‍ ജോര്‍ജ്‌, സെക്രട്ടറി ജോമോന്‍ വര്‍ഗീസ്‌, ട്രഷറാര്‍ പി.ജി. വര്‍ഗീസ്‌, യൂത്ത്‌ കോര്‍ഡിനേറ്റര്‍ പാസ്‌റ്റര്‍ ജെയിം ജോണ്‍ എന്നിവരോടൊപ്പം നാഷണല്‍, ലോക്കല്‍ കമ്മറ്റിയിലുള്ളവരും പ്രവര്‍ത്തിച്ചുവരുന്നു. കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ എത്രയുംവേഗം രജിസ്‌റ്റര്‍ ചെയ്‌ത്‌ താമസസൗജര്യവും മറ്റും ഉറപ്പുവരുത്തേണ്ടതാണെന്നും, വെബ്‌സൈറ്റിലും പാട്ടുപുസ്‌തകത്തിലും, സഭകളുടെയോ, സ്‌ഥാപനങ്ങളുടെയോ, മറ്റ്‌ പ്രസ്‌ഥാനങ്ങളുടെയോ പരസ്യം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ചുമതലക്കാരുമായുമായി ബന്ധപ്പെടെണമെന്നും ഭാരവാഹികള്‍ അറിയിച്ചു. PCNAK2014.COM എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഇടയാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.