ഡാലസ് സൗഹൃദ വേദി അമ്മമാരെ ആദരിക്കുന്നു
Text Size
എബി മക്കപ്പുഴ
abythomas@msn.com
Story Dated: Sunday, May 04, 2014 12:13 hrs UTC
ഡാലസ്: കരോള്‍ട്ടണ്‍ ജോസിയിലുള്ള സാബു റെസ്റ്ററന്റില്‍ കൂടിയ പൊതു യോഗം മദേഴ്സ് ഡേ വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചു.
സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഉല്ലാസ വേള (picnic) ദിനമായ മെയ് 10 നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ വിവിധ കലാ പരിപാടികളോട് ടിമ്പര്‍ ക്രീക്ക് പാര്‍ക്കില്‍ (1717 W. Rosemeade Parkway) നടത്തപ്പെടുമെന്ന് സെക്രടറി അജയകുമാര്‍ അറിയിച്ചു.
ഉല്ലാസ വേള ദിനത്തില്‍ അമ്മമാരെ ആദരിക്കുന്ന ചടങ്ങുകളും, അതിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വര്ണപൊലിമയേറിയ കലാപരിപാടികളും ആഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടുമെന്ന് ശ്രീമതി.സുനിതാ ജോര്‍ജ് അഭിപ്രായപെട്ടു. .
ഉല്ലാസ വേള ദിനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രുചിയേറിയ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നു പിക്നിക് കണ്‍വീനേഴ്സായ സുകു വര്‍ഗീസ്, ജോസ് പത്തനാപുരം എന്നിവര്‍ അറിയിച്ചു.
Comments