You are Here : Home / USA News

ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 03, 2014 07:59 hrs UTC


    

ഷിക്കാഗോ: കേരളാ വനം-ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഫോമയുടെ ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന്‌ ഫോമയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു. ഒരു സ്വകാര്യ സന്ദര്‍ശനത്തിന്‌ എത്തിയതായിരുന്നു മന്ത്രി. ഫോമയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ മന്ത്രി പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുകയുണ്ടായി.

ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ മന്ത്രിക്ക്‌ ഔദ്യോഗിക ക്ഷണപത്രം നല്‍കുകയുണ്ടായി. ഫോമയുടെ റീജിയണല്‍ ഭാരവാഹികളായ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍, റീജിയണല്‍ സെക്രട്ടറി ബിജി ഫിലിപ്പ്‌ എടാട്ട്‌, ഫോമാ മുന്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ഫോമാ റീജിയന്‍ ബോര്‍ഡ്‌ മെമ്പര്‍ ജോര്‍ജ്‌ മാത്യു (ബാബു) എന്നിവരും മന്ത്രിയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി.

വിദേശ മലയാളികള്‍ക്ക്‌ ഫോമ ചെയ്യുന്ന പ്രവര്‍ത്തനങ്ങളായ `ഓണ്‍ലൈന്‍ മലയാളം സ്‌കൂള്‍', ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ നടത്തുന്ന പദ്ധതികള്‍, പത്തിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, യങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, വിമന്‍സ്‌ ഫോറം കോണ്‍ഫറന്‍സുകള്‍, ജോബ്‌ ഫെയര്‍ എന്നിവയെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും കണ്‍വെന്‍ഷന്‌ എല്ലാവിധ ആശംസകളും നേരുകയും ചെയ്‌തു. കണ്‍വെന്‍ഷനില്‍ 26-ന്‌ നടക്കുന്ന ഓപ്പണിംഗ്‌ സെറിമണി, ഫിലിം ഫെസ്റ്റിവല്‍ ഉദ്‌ഘാടനം, 27-ന്‌ നടക്കുന്ന പൊളിറ്റിക്കല്‍ ഫോറം കോണ്‍ഫറന്‍സ്‌ എന്നിവയില്‍ മന്ത്രി പങ്കെടുക്കും. റീജിയന്‍ ഭാരവാഹികള്‍ പ്രവാസി മലയാളികള്‍ കേരളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയെ അറിയിച്ചു. അതില്‍ തന്നാല്‍ കഴിയുന്നത്‌ ചെയ്യുമെന്ന്‌ മന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.