പരിശുദ്ധ ബാവ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രം ദ്വിതീയന്‍ ഫാ. അലക്സാണ്ടര്‍ കുര്യന്റെ അഭിനന്ദനം
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Friday, May 02, 2014 10:27 hrs UTC
അന്ത്യോഖ്യയുടെയും കിഴക്കിന്റെ ഒക്കെയും പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ട ആഗോള സുറിയാനിസഭയുടെ വടക്കേ അമേരിക്കാ ഭദ്രാസനാധിപന്‍ അപ്രേം കരിം മാര്‍ കൂറിലോസ് മെത്രാപ്പൊലിത്തയ്ക്ക് അമേരിക്കയിലെ സ്ട്രാറ്റജിക് പ്ലാനിംഗ് ഓഫിസ് സീനിയര്‍ ഡയറക്ടര്‍ ഫാ. അലക്സാണ്ടര്‍ ജെ. കുര്യന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് ഭദ്രാസനാധിപന്‍ എന്ന നിലയില്‍ ക്രിസ്ത്യന്‍ സഭകളുടെ ഐക്യത്തിനുവേണ്ടി മെത്രാപ്പൊലിത്ത ചെയ്ത പ്രവര്‍ത്തനങ്ങളെ അച്ചന് അഭിനന്ദിച്ചു.
വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ എക്സിക്യൂട്ടീവ്, സെന്‍ട്രല്‍ കമ്മിറ്റികളിലും സേവനം ചെയ്ത മെത്രാപ്പൊലിത്ത ഡബ്ള്യു സി.സിയുടെ കാന്‍ബറയില്‍ നടന്ന 1991 ജനറല്‍ അസംബ്ലിയിലും 1998ലെ ഹരാരെ അസംബ്ലിയിലും 2006ലെ പോര്‍ട്ടോ അലെഗ്രെ അസംബ്ലിയിലും പങ്കെടുത്തിരുന്നു. അമേരിക്കയിലെ സഭകളുടെ നാഷണല്‍ കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് & ഗവേണിംഗ് ബോര്‍ഡുകളിലും മെത്രാപ്പൊലിത്ത സജീവമായി പ്രവര്‍ത്തിച്ചു. അമേരിക്കയിലെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ സ്റ്റാന്‍ഡിംഗ് കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്ന തിരുമേനിക്കൊപ്പം ഏതാനും അവസരങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനെ അച്ചന് അനുസ്മരിച്ചു.
അടുത്തകാലത്ത്, അമേരിക്കയില്‍ ക്രിസ്ത്യന്‍ സഭകളെ ഒരുമിപ്പിച്ച്, സിറിയന്‍ ഓര്‍ത്തഡോക്സ് സഭയെ സ്ഥാപകാംഗമാക്കി പുതിയ എക്യുമെനിക്കല്‍ സംവിധാനം ഒരുക്കുന്നതില്‍ മെത്രാപ്പൊലിത്തയുടെ സേവനങ്ങളെ അച്ചന് പ്രശംസിച്ചു.
'എന്നാല്‍ ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം. : 'മത്താ 7:14ല്‍ പറഞ്ഞിരിക്കുന്നതു പോലെ സഭകളുടെ ഐക്യത്തിലേക്കുള്ള യാത്ര വേദനകളും വെല്ലുവിളികളും ഇല്ലാതെ, സുഗമമാവില്ല. ക്രിസ്തുവില്‍ സഭകളുടെ ഐക്യത്തിനായി വാതില്‍ തുറന്നിടേണ്ടതിന്റെ ആവശ്യകത അച്ചന് ചൂണ്ടിക്കാട്ടി.
Comments