ഷിക്കാഗോ: പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പാ പുതുതായി വിശുദ്ധരായി പ്രഖ്യാപിച്ച വിശുദ്ധ ജോണ്‍ 23-മന്റേയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും തിരുനാളുകള്‍ റോമില്‍ അവരെ വിശുദ്ധരായി പ്രഖ്യാപിച്ച അതേദിവസമായ ഏപ്രില്‍ 27-ന് ഞായറാഴ്ച ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ ഫാ. പോള്‍ പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. ദിവ്യബലിക്കുശേഷം ലദീഞ്ഞും, ആഘോഷമായ പ്രദക്ഷിണവും, തുടര്‍ന്ന് നേര്‍ച്ച കാഴ്ച സമര്‍പ്പണവും നടത്തപ്പെട്ടു.
വികാരി ഫാ. ജോയി ആലപ്പാട്ട്, ഫാ. പോള്‍ പുളിക്കലച്ചനെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും, അതുപോലെ തന്നെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയവര്‍ക്കും സഹകരിച്ചവര്‍ക്കും, വിശ്വാസി സമൂഹത്തിനും നന്ദി പറഞ്ഞു. കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷ നിര്‍വഹിച്ചു. കൈക്കാരന്മാരായ മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ഇമ്മാനുവേല്‍ കുര്യന് മേലേകുടിയില്, ജോണ്‍ കൂള എന്നിവരും, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സായ ജോസ് കടവില്‍, ജോണ്‍ വര്‍ഗീസ് തയ്യില്‍പീഡിക, ചെറിയാന് കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവര്‍ പെരുന്നാളിനു നേതൃത്വം നല്കി.
Comments