You are Here : Home / USA News

നയതന്ത്ര മുഖം മിനുക്കലിനൊരുങ്ങി അമേരിക്ക ബിനോയി തോമസ്

Text Size  

Story Dated: Thursday, April 24, 2014 10:23 hrs UTC


ന്യൂയോര്‍ക്ക് . ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സമൂലമായ മുഖം മിനുക്കലിന് അമേരിക്ക ഒരുങ്ങുന്നു. അമേരിക്കയുടെ ഇന്ത്യന്‍ സ്ഥാനപതി നാന്‍സി പവലിന്റെ മെയ്മാസത്തോടെയുള്ള വിരമിക്കല്‍ പ്രഖ്യാപനം ഇതിന്റെ ആദ്യ ചവിട്ടുപടിയായിട്ടാണ് നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത്. നാന്‍സി പവലിന്റെ രാജി ഒബാമ ഭരണകൂടം ആവശ്യപ്പെട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് അമേരിക്കയുടെ സ്റ്റാര്‍ ഡിപ്പോമാറ്റ് എന്നറിയപ്പെടുന്ന നാന്‍സി പവലിന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം.

യു.എസ്.ഇന്ത്യ നയതന്ത്രബന്ധത്തെ പിടിച്ചുലച്ച ദേവയാനി കോബ്രഗാഡെ പ്രശ്നവും, ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ശേഷം വരുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന ഭരണമാറ്റവുമാണ്, നയതന്ത്ര ബന്ധത്തിന്റെ മുഖം മിനുക്കലിന് അമേരിക്കയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. 2012 ഏപ്രില്‍ മാസം, സ്ഥാനപതിയായി ഇന്ത്യയിലെത്തിയ നാന്‍സി പവല്‍, അമേരിക്കയുടെ നിലവിലുള്ള ഏറ്റവും സീനിയര്‍ ഡിപ്ലോമാറ്റുകളില്‍ ഒരാളാണ്. ഇതേ കാലയളവില്‍, ഇന്ത്യയുടെ ഏറ്റവും മികച്ച ഡിപ്ലോമാറ്റുമാരില്‍ ഒരാളായ നിരുപമ റാവു ആയിരുന്നു ഇന്ത്യയുടെ അമേരിക്കയിലെ സ്ഥാനപതി. നയതന്ത്ര രംഗത്തെ കുലപതികളായ, ഈ രണ്ട ് വനിതകള്‍ അമരക്കാരായി ഇരുന്നപ്പോള്‍ യു.എസ്ഇന്ത്യ നയതന്ത്രബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും,  എടുത്തു പറയാവുന്ന നേട്ടങ്ങളൊന്നും ഉണ്ട ായില്ല എന്നതാണ് സത്യം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ന്യൂക്ലീയര്‍ ട്രിറ്റിയ്ക്ക് ശേഷം (ചൌരഹലമൃ ഠൃമ്യേ) ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രം, സ്റ്റേറ്റ് ഡിന്നറുകളിലും, ഹാന്‍ഡ്ഷേയ്ക്കിലും ഒരുങ്ങിയെന്നതാണ് സത്യം.

2011ല്‍, അമേരിക്ക ഏറെ പ്രതീക്ഷയൊടെ ഒറ്റു നോക്കിയിരുന്ന 10 ബില്യണ്‍  ഡോളറോളം വരുന്ന വിമാനം വാങ്ങല്‍ കരാര്‍ കൈവിട്ടുപോയ അവസരത്തിലാണ് നാന്‍സി പവലിന്റെ മുന്‍ഗാമിയായിരുന്ന, അംബാസിഡര്‍ തിമോത്തി റോമര്‍(ഠശാീവ്യേ ഞീാലൃ) രാജിവെച്ചത്. വിമാനക്കരാര്‍ നഷ്ഗമായതില്‍ പ്രസിഡന്റ് ഒബാമയ്ക്കുള്ള നീരസമാണ് അന്ന് റോമറിന്റെ രാജിയ്ക്ക് വഴിയൊരുക്കിയതെന്ന് അന്ന് സംസാരമുണ്ട ായിരുന്നു. ഏതാണ്ട ് ഇതിനോട് സമാനമായ ഒരു സാഹചര്യത്തിലാണ് നാന്‍സി പവല്‍ വിരമിയ്ക്കുന്നതെന്നും ഇവിടെ ശ്രദ്ധേയമാകുന്നു.

ഉക്രെയിന്‍ പ്രശ്നത്തില്‍ റഷ്യയ്ക്ക് എതിരെ, അമേരിക്ക ശക്തമായ നിലപാടെടുത്തുപ്പോള്‍, ഇന്ത്യ അമേരിക്കന്‍ നിലപാടിന് അനുകൂലമായി പ്രതികരിച്ചില്ല. ഇതിനു പുറമെ, യു.എന്നില്‍ റഷ്യയ്ക്കെതിരെ, പ്രമേയം അവതരിച്ചപ്പോള്‍, മറ്റ് 57 രാജ്യങ്ങള്‍ക്കൊപ്പം, ഇന്ത്യയും വേട്ടിംഗില്‍ നിന്ന് വിട്ടു നിന്നു. ഇത് തെല്ലൊന്നുമല്ല അമേരിക്കയെ അലോസരപ്പെടുത്തിയത്. ഇതേ ദിവസം, ജനീവയില്‍ നടന്ന യു.എന്നിന്റെ, മറ്റൊരു മീറ്റിംഗില്‍, ശ്രീലങ്കയിലെ തമിഴ് വംശജരുടെ കൂട്ടക്കൊലയ്ക്ക്, ശ്രീലങ്കയ്ക്ക് എതിരായി വന്ന പ്രമേയത്തിന്റെ വോട്ടിംഗില്‍ നിന്നും, 11 രാജ്യങ്ങള്‍ക്ക് ഒപ്പം ഇന്ത്യ വിട്ടുനിന്നതും, പ്രമേയത്തെ വന്‍തോതില്‍ പിന്‍താങ്ങിയ അമേരിയ്ക്ക നല്‍കിയ തിരിച്ചടി ചെറുതൊന്നുമല്ല.

നരേന്ദ്രമോഡിയോട് പണ്ടേ  അത്ര മമതയുള്ള ആളല്ല നാന്‍സി പവലെന്നും, അവരുടെ നിലപാടാണ് മോഡിയ്ക്ക് അമേരിക്കന്‍ വിസ നിഷേധിച്ചതെന്നും നേരത്തെ സംസാരമുണ്ട ായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങിയാണ്, ഇടയ്ക്കിടെ, നാന്‍സി പവല്‍ മോഡിയെ സന്ദര്‍ശിക്കാന് തീരുമാനിച്ചതെന്നും അണിയറ സംസാരമുണ്ട ായിരുന്നു. അതുപോലെ, ഇപ്പോഴത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയുടെ അടുത്ത വൃത്തങ്ങളില്‍പ്പെടുവാന്‍ കഴിയാഞ്ഞതും, നാന്‍സി പവലിന്റെ വിരമിക്കല്‍ തീരുമാനത്തിന്റെ പ്രേരണ ഘടകമായിരുന്നിരിക്കാം എന്ന് അനുമാനിക്കേണ്ട ിയിരിക്കുന്നു.

നാന്‍സി പവലിന് പകരക്കാരനായി, പുതിയ അംബാസിഡറായി, ഏതാനും മാദ്ധ്യമങ്ങള്‍ ഉയര്‍ത്തികാട്ടുന്നത്, ഇന്ത്യന്‍ വംശജനായ ഡോ. രാജീവ് ഷായുടെ പേരാണ്. മിഷിഗണില്‍ ജനിച്ചു വളര്‍ന്ന ഈ ഇന്ത്യന്‍ വംശജന്‍ ഇപ്പോള്‍  ന്റെ അഡ്മിനിസ്ട്രേറ്റര്‍ പദവി അലങ്കരിക്കുന്നു. രാജീവ് ഷായുടെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റക്കാരനാണ് എന്നുള്ളതും ഡോ.രാഡീവ് ഷായ്ക്ക് അനുകൂലമായ മറ്റൊരു ഘടകമാണ്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന നരേന്ദ്രമോഡിയെ സന്തോഷിപ്പിക്കാന്‍ ഡോ.രാജീവ് ഷായുടെ ഗുജറാത്ത് വേരുകള്‍ ഉപകരിക്കുമെന്നും വിദഗ്ദര്‍ വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഭരണമാറ്റം മുന്നില്‍ കണ്ട ്, ഇന്ത്യന്‍ വംശജയും, ഗുജറാത്തുമായി വേരുകളുള്ള അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് നിഷ ബിസ്വാളിന്റെ കഴിഞ്ഞ മാസത്തെ ഇന്ത്യന്‍ പര്യടനവും ശ്രദ്ധേയമായി. നിഷബിസ്വാളിന്റെ മാതാപിതാക്കളും, ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. എനര്‍ജി രംഗത്ത് പ്രവര്‍ത്തിക്കുന്ന സെല്‍ക്കോ(ടലഹരീ) ഫൌണ്ടേ ഷന് നിഷ ബിസ്വാള്‍ തന്റെ സന്ദര്‍ശനവേളയില്‍  200,000 അമേരിക്കന്‍ ഡോളറിന്റെ സഹായവും, ക്ലിന്‍ എനര്‍ജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ബ് എനര്‍ജിയ്ക്ക്, 2.5 മില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ലോണ്‍ ജാമ്യവും അവരുടെ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി ഗവണ്‍മെന്റ്, ബിസിനസ് തലവന്‍മാരുമായും നിഷ ബിസ്വാള്‍ ആശയവിനിമയം നടത്തിയിരുന്നു.

ഗുജറാത്തില്‍ നിന്നുള്ള നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും, ഗുജറാത്ത് വേരുകളുള്ള ഡോ.രാജീവ് ഷാ അമേരിക്കയുടെ ഇന്ത്യന്‍ അംബാസഡറാവുകയും, മറ്റൊരു ഗുജറാത്ത് വേരുള്ള ഇന്ത്യന്‍ വംശജ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരുകയും ചെയîുന്ന സന്ദര്‍ഭം. രണ്ട ് രാജ്യങ്ങള്‍ക്കിടയിലുള്ള നയതന്ത്ര ബന്ധത്തിന് പുത്തന്‍ ഉണര്‍വ്വ് പകരുമെന്ന് നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നു.

തന്റെ വിജയകരമായ ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ, അസിസ്റ്റന്റ് സെക്രട്ടറി നിഷ ബിസ്വാള്‍, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട  പ്രതിനിധികളുമായി, നയതന്ത്ര, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് അവകലോകനവും ആയി തന്റെ ഓഫീസില്‍ ചര്‍ച്ച നടത്തിയതും, ഈ അവസരത്തില്‍ ശ്രദ്ധേയമായി. യു.എസ്. ഇന്ത്യ ബന്ധം വളര്‍ത്തുവാന്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ സഹായവും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തേടുന്നുവെന്നത് ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പില്‍ നിന്നും ബിനോയി തോമസ്, പോളിറ്റില്‍ ആക്ഷന്‍ കമ്മറ്റികളുടെ പ്രതിനിധിയായി സന്‍ജയ്പൂരി, അക്കാദമിക്ക് മേഖലയുടെ പ്രതിനിധിയായി, ഡോ. വിനോദ് ജെയ്ന്‍, പോളിസി മണ്ഡലത്തിന്റെ പ്രതിനിധിയായി, ദിവ്യ സെല്‍വകുമാര്‍ എന്നിവരെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേകം ക്ഷണിച്ചത്. പബ്ലിക്ക് ഡിപ്ലോമസി, മീഡിയ ഔട്ട്റീച്ച് മേഖലകളില്‍ അമേരിക്ക ഇന്ത്യയില്‍ കൂടുതല്‍ വരും കാലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന നിര്‍ദേശമാണ്, ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികള്‍ അസിസ്റ്റന്റ് സെക്രട്ടറിയ്ക്ക് മുമ്പില്‍ വെച്ചത്.

(ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ലേഖകന്‍ മേരിലാന്റ് സ്റ്റേറ്റില്‍ എന്‍വിറോണ്‍മെന്റല്‍ ജസ്റ്റീസ് കമ്മീഷ്ണറാണ്.)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.