You are Here : Home / USA News

ന്യൂയോര്‍ക്ക് ടൈംസ് ആസ്ഥാനത്തിന് പുറത്തു പ്രതിഷേധ പ്രകടനം

Text Size  

Story Dated: Tuesday, June 25, 2019 01:42 hrs UTC

പി.പി. ചെറിയാന്‍
 
 
ന്യൂയോര്‍ക്ക് : കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു അര്‍ഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നില്ല എന്നാരോപിച്ചു നൂറുകണക്കിനു പ്രതിഷേധക്കാര്‍  ന്യൂയോര്‍ക്ക് ടൈംസ് ആസ്ഥാനത്തിന് പുറത്തു പ്രതിഷേധപ്രകടനം നടത്തി. പ്രകടനക്കാര്‍ റോഡില്‍ കുത്തിയിരുന്നും, കിടന്നും പ്രതിഷേധിച്ചതു കുറേ നേരത്തേക്ക് വാഹന ഗതാഗതത്തെ സ്തംഭിപ്പിച്ചു. ജൂണ്‍ 23 ശനിയാഴ്ച വൈകീട്ടായിരുന്നു പ്രതിഷേധ റാലി.
 
രണ്ടാം ലോകമഹായുദ്ധത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ചിരിക്കുന്നതെന്ന്, മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷിണി നേരിടുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, ഭരണാധികാരികളെ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും, ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരുന്നതിനും, മാധ്യമങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലാ എന്നും പ്രകടനക്കാര്‍ അഭിപ്രായപ്പെട്ടു. ക്ലൈമറ്റ് എമര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ ന്യൂയോര്‍ക്ക് സിറ്റി തയ്യാറാകുന്നില്ലെങ്കില്‍ സിറ്റി ഹാളിനു മുമ്പില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടാകര്‍ മുന്നറിയിപ്പു നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.